പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

ഈരാറ്റുപേട്ട :ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്‌മനെ മുസ്ലീം ലീഗ് ക്രിമിനലുകള്‍ കൊലചെയ്തതില്‍ പ്രതിഷേധിച്ച് ഈരാറ്റുപേട്ട യില്‍ ഡിവൈഎഫ്‌ഐ പൂഞ്ഞാര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

സിപിഐഎം ഏരിയ കമിറ്റി ഓഫീസില്‍ നിന്നും തുടങ്ങിയ പ്രകടനം ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജംഗ്ഷനില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന യോഗം ജില്ലാ കമ്മിറ്റി അംഗം മിഥുന്‍ ബാബു ഉത്ഘാടനം ചയ്തു.

സെക്രട്ടറി പി ബി ഫൈസല്‍ സ്വാഗതവും ഈരാറ്റുപേട്ട ഈസ്റ്റ് മേഖല സെക്രട്ടറി സവാദ് നന്ദിയും പറഞ്ഞു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply