ബിരിയാണി ചലഞ്ചിലൂടെ പഠനോപകരണ വിതരണത്തിന് തുക കണ്ടെത്തി ഡിവൈഎഫ്‌ഐ

ഈരാറ്റുപേട്ട: തുടര്‍ച്ചയായി വിദ്യാര്‍ത്ഥികള്‍ക്ക് നടത്തുന്ന പഠനോപകരണ വിതരണത്തിന് തുക ബിരിയാണി ചലഞ്ചിലൂടെ കണ്ടെത്തി ഡിവൈഎഫ്.ഐ.

ഡി വൈ എഫ് ഐ ഈരാറ്റുപേട്ട, ഈരാറ്റുപേട്ട ഈസ്റ്റ് മേഖല കമ്മിറ്റികള്‍ സംയുക്തമായിട്ടാണ് ചലഞ്ച് സംഘടിപ്പിച്ചത്. കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ ഇതിനുള്ള തുക കണ്ടെത്താനുള്ള ബുദ്ധിമുട്ട് മനസിലാക്കിയതോടെയാണ് ഇത്തരമൊരു ക്യാമ്പയ്‌നുമായി മുന്നോട്ടു വന്നത്.

ഒരു ബിരിയാണിക്ക് നൂറു രൂപ എന്ന നിരക്കിലാണ് മുനിസിപ്പാലിറ്റിയിലെ എല്ലായിടത്തും നേരിട്ട് എത്തിച്ചു നല്‍കിയത്. ചലഞ്ചിന്റെ ഉദഘാടനം സിപിഐഎം പൂഞ്ഞാര്‍ ഏരിയ സെക്രട്ടറി നിര്‍വഹിച്ചു.

ലോക്കല്‍ സെക്രട്ടറി കെ എം ബഷീര്‍, ഏരിയ കമിറ്റി അംഗം എം എച് ഷെനീര്‍, ഡി വൈ എഫ് ഐ. ബ്ലോക്ക് സെക്രട്ടറി പി ബി ഫൈസല്‍, പ്രസിഡന്റ് മിഥുന്‍ ബാബു, ജില്ലാ കമിറ്റി അംഗം അജ്മല്‍ പി മുഹമ്മദ്, ഈസ്റ്റ് മേഖല സെക്രട്ടറി ഇ എ സവാദ്, പ്രസിഡന്റ് അഫസ്ല്‍ ആമി, ഈരാറ്റുപേട്ട മേഖല സെക്രട്ടറി ഹസീബ് ജലാല്‍, പ്രസിഡന്റ് സഹല്‍ വി എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

You May Also Like

Leave a Reply