Pala News

മാലിന്യ നിക്ഷേപത്തിനെതിരെ ഗാന്ധിസ്ക്വയറിൽ പ്രതിക്ഷേധം

പാലാ: മഹാത്മാഗാന്ധി പ്രതിമയ്ക്കു സമീപം ശുചിമുറി മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ പ്രതിഷേധിച്ചു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിസ്ക്വയറിൽ പ്രതിഷേധ സമരം നടത്തി. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു.

ഇത്തരം ഹീന പ്രവർത്തനങ്ങൾ നടത്തുന്നവരെ പിടികൂടാൻ അധികൃതർ അനാസ്ഥ കാട്ടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ മാലിന്യം നിക്ഷേപിച്ചവർക്കെതിരെ നടപടിയെടുക്കാത്തതാണ് വീണ്ടും മാലിന്യം നിക്ഷേപിക്കാൻ ഇടയാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഡ്വ സന്തോഷ് മണർകാട്, സാബു എബ്രാഹം, സാംജി പഴേപറമ്പിൽ, ഷോജി ഗോപി, ജോയി കളരിയ്ക്കൽ, ബിനു പെരുമന എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.