ഡ്രൈ റണ്‍ കോട്ടയം ജില്ലയില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു

കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ കോട്ടയം ജില്ലയില്‍ മൂന്നു കേന്ദ്രങ്ങളിലും വിജയകരമായി പൂര്‍ത്തീകരിച്ചു.

കോട്ടയം ജനറല്‍ ആശുപത്രി, ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം, ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ മെഡിസിറ്റി എന്നിവിടങ്ങളിലാണ് കുത്തിവയ്പ്പ് ഒഴികെയുള്ള എല്ലാ നടപടിക്രമങ്ങളും ആവിഷ്‌കരിച്ചത്.

Advertisements

വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് കുത്തിവയ്പ്പ് ആരംഭിക്കുന്നതിന് ജില്ലയിലെ സംവിധാനങ്ങള്‍ സജ്ജമാണെന്നും ജില്ലാ കളക്ടര്‍ എം അഞ്ജന ഐഎഎസ് അറിയിച്ചു.

You May Also Like

Leave a Reply