Uzhavoor News

ഉഴവൂർ OLLHSS ഓഡിറ്റോറിയത്തിൽ വെച്ച് ലഹരി വിമുക്ത കേരളം അധ്യാപക പരിശീലനം നടത്തപ്പെട്ടു

ഉഴവൂർ : സമൂഹത്തെ കാർന്നു തിന്നുന്ന മഹാവിപത്തായി മാറിക്കൊണ്ടിരിക്കുകയാണ് ലഹരി. ലഹരിയുടെ മായാലോകത്ത് അടിമപ്പെടുന്ന യുവതലമുറയെ നേരിന്റെ പാതയിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ രാമപുരം ബി ആർ സിയുടെ നേതൃത്വത്തിൽ ഉഴവൂർ OLLHSS ഓഡിറ്റോറിയത്തിൽ വെച്ച് ലഹരി വിമുക്ത കേരളം അധ്യാപക പരിശീലനം നടത്തപ്പെട്ടു.

ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോണിസ് പി സ്റ്റീഫൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഉഴവൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബൈജു ജോൺ പുതിയിടത്തുചാലിൽ അധ്യാപക പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ശ്രീ. ദീപേഷ് (എക്സ്സൈസ്, കുറവിലങ്ങാട് റേഞ്ച് ) ശ്രീമതി. Dr. സോളോ തോമസ് (ഡോക്ടർ ), ശ്രീ. മാത്തുക്കുട്ടി എബ്രാഹം ( പോലീസ് ), എന്നിവർ ക്ലാസുകൾ നയിച്ചു. രണ്ടു സെക്ഷനായി നടത്തപ്പെട്ട അധ്യാപക പരിശീലനത്തിൽ 180 പേരോളം പങ്കെടുത്തു.

രാമപുരം ബി ആർ സി, ബി പി സി ശ്രീമതി. ഷൈനിമോൾ റ്റി സ്, ട്രൈനർമാരായ ശ്രീമതി. ജോഷി കുമാരൻ, ശ്രീ. അശോക് ജി. കൂടാതെ ബി ആർ സി യിലെ അധ്യാപകർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.