കാലം പുറത്തു കൊണ്ടുവരുമോ ആ രഹസ്യം? ദൃശ്യം 2 ഒഫീഷ്യല്‍ ട്രെയിലര്‍ എത്തി; വിഡിയോ കാണാം

ചില രഹസ്യങ്ങള്‍ കാലങ്ങളോളം നിലനില്‍ക്കും. ചില രഹസ്യങ്ങളെ കാലം തന്നെ പുറത്തു കൊണ്ടുവരും. ജോര്‍ജുകുട്ടി നടത്തിയ ആ രഹസ്യ കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ പോലീസിന് ആവുമോ?

ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടും എത്തുമ്പോള്‍ പ്രേക്ഷകര്‍ ചോദിക്കുന്ന ആ ചോദ്യം ഇങ്ങനെ. ജിത്തു ജോസഫ് അണിയിച്ചൊരുക്കിയ മെഗാഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ആദ്യ ഭാഗം എവിടെ നിര്‍ത്തിയോ അവിടെ നിന്നു തുടരുകയാണ്.

Advertisements

പോലീസുകാരും പോലീസ് സ്‌റ്റേഷനും ജനങ്ങളുടെ സംരക്ഷകരാണെന്നും അതുകൊണ്ടു തന്നെ ആ പോലീസ് സ്‌റ്റേഷന്‍ അവിടെ ഉള്ളിടത്തോളം കാലം താന്‍ സുരക്ഷിതനായിരിക്കുമെന്നും പറഞ്ഞാണ് ജോര്‍ജുകുട്ടിയുടെ കഥ ആദ്യ ഭാഗത്തില്‍ അവസാനിച്ചത്.

2013ല്‍ ഇറങ്ങിയ ചിത്രം എക്കാലത്തെയും മികച്ച മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു. ഏറെ സസ്‌പെന്‍സ് നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് ട്രെയിലര്‍ പുറത്തുവന്നിരിക്കുന്നത്.

ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ദൃശ്യം 2 ശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. സതീഷ് കുറുപ്പ് ക്യാമറയും അനില്‍ ജോണ്‍സണ്‍ സംഗീതവും നിര്‍വഹിക്കുന്നു. വിനായക് ശശികുമാര്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്.

ആദ്യ ഭാഗത്തിലെ താരങ്ങളായ മീന, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അന്‍സിബ, എസ്തര്‍, സായികുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

You May Also Like

Leave a Reply