Karoor News

കരൂർ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണം: സജി മഞ്ഞക്കടമ്പിൽ

കരൂർ: കരൂർ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ തുടക്കം കുറിച്ച് ഇപ്പോൾ അധികൃതരുടെ അനാസ്ഥ മൂലം നിർമ്മാണം തടസ്സപ്പെട്ട് കിടക്കുന്ന കടപ്പാട്ടൂർ കുടിവെള്ളപദ്ധതി നിർമ്മാണം പൂർത്തീകരിച്ച് അടിയന്തരമായി കമ്മീഷൻ ചെയ്യുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

നിലവിൽ കരൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പേണ്ടാനംവയൽ കുടിവെള്ള പദ്ധതി കാലപഴക്കം മൂലം കാര്യക്ഷമമായി പ്രവർത്തിക്കാത്തത് മൂലം കരൂർ പഞ്ചായത്തിലെ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണെന്നും സജി പറഞ്ഞു.

ഈ സാഹചര്യത്തിൽ കടപ്പാട്ടുർ കുടിവെള്ള പദ്ധതി അടിയന്തരമായി പൂർത്തികരിച്ചില്ലെങ്കിൽ കേരളാ കോൺഗ്രസ് ശക്തമായ സമരത്തിന് നേതൃത്വം കൊടുക്കുമെന്നും , കേരളാ കോൺഗ്രസ് കരൂർ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സജി പ്രസ്ഥാവിച്ചു.

കേരളാ കോൺഗ്രസ് കരൂർ മണ്ഡലം പ്രസിഡണ്ട് ജോസ് കുഴികുളം അധ്യക്ഷത വഹിച്ചു.

കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട്, നേതാക്കളായ അഡ്വ: എബ്രാഹം തോമസ്, അഡ്വ: ജായിസ് കുരുവിള, ജെയിംസ് ചാടനക്കുഴി, അഡ്വ: ജോസ് ആനക്കല്ലുങ്കൽ, ബോബി മൂന്നുമാക്കൽ, ടോമി താണോലിൽ, ബേബി പാലിയകുന്നേൽ, ബെന്നി വെള്ളരിങ്ങാട്ട്, കുര്യൻ കണ്ണംകുളം, സന്തോഷ് വള്ളോംകുഴിയിൽ, മെൽബിൻ പറമുണ്ട, തോമസുകുട്ടി ആണ്ടുക്കുന്നെൽ, കുട്ടിച്ചൻ ചവറനാനിക്കൽ, ഷാജി മാവേലിൽ, ജസ്റ്റ്യൻ പാറപ്പുറത്ത്, രാജൻ അമ്പാട്ട്, വിശ്വനാഥൻ കുന്നുംപുറത്ത്, ജോസ് അഗസ്റ്റ്യൻ പുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.