ഈരാറ്റുപേട്ടയിലെ കുടിവെള്ള പ്രശ്‌നത്തിനു ശാശ്വതപരിഹാരം, മലങ്കര ഡാമില്‍ നിന്നും വെള്ളമെത്തിക്കും: പി.സി. ജോര്‍ജ്ജ്

മലങ്കര ഡാമില്‍ നിും ജലം എത്തിച്ച് ഈരാറ്റുപേട്ട നഗരസഭയ്ക്കും അനുബന്ധ പഞ്ചായത്തുകളായ തീക്കോയി, പൂഞ്ഞാര്‍, തിടനാട്, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കുതിനുള്ള 125 കോടി രൂപാ അടങ്കല്‍ തുകയുള്ള ബ്രഹത് പദ്ധതിയ്ക്ക് 65.45 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.സി. ജോര്‍ജ്ജ് എം.എല്‍.എ. അറിയിച്ചു.

മലങ്കര ഡാമില്‍ നിന്നു ജലം നീലൂരില്‍ സ്ഥാപിക്കുന്ന ശുദ്ധീകരണ ശാലയില്‍ എത്തിച്ച് ശുദ്ധീകരിച്ച് അവിടെ നിന്നു പൈപ്പ് ലൈന്‍ വഴി കുറിഞ്ഞിപ്ലാവ്, പയസ്മൗണ്ട്, കളത്തൂക്കടവ് വഴി ഈരാറ്റുപേട്ട നഗരസഭയിലെ തേവരുപാറയിലെ സംഭരണ ടാങ്കില്‍ എത്തിച്ചശേഷം വിതരണം നടത്തുന്നതിനാണ് പദ്ധതി തയ്യാറാക്കുന്നത്.

പദ്ധതിയ്ക്ക് ആവശ്യമായി വരുന്ന 28 എം.എല്‍.ഡി. വെള്ളം മലങ്കര ഡാമില്‍ നിന്നും ലഭിക്കുന്നതിനായി ഡാം സേഫ്റ്റി അതോറിറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.

പദ്ധതി യാഥാര്‍ത്ഥ്യമാകുതോടുകൂടി മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്നും പി.സി. ജോര്‍ജ്ജ് എം.എല്‍.എ. പറഞ്ഞു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply