ജലജീവന്‍ പദ്ധതിയുടെ ഭാഗമായി തലപ്പലം പഞ്ചായത്തിലെ മുഴുവന്‍ കുടിവെള്ള സ്രോതസുകളിലെയും ജലം സൗജന്യമായി പരിശോധിക്കുന്നത്തിന് ജലനിധി നേതൃത്വം കൊടുക്കും.
ഇതിനായി പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ വോളന്റീയര്‍മാര്‍ക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനുപമ വിശ്വനാഥ് ഗ്രാമ പഞ്ചായത്തിലെ ജല ഗുണനിലവാര പരിശോധനയുടെ ഉദ്ഘാടനം കുടുംബശ്രീ സി. ഡി. എസ്. ചെയര്‍പേഴ്‌സണ്‍ ശ്രീമതി ഷീജയുടെ കൈയില്‍ നിന്നും പരിശോധനക്കുള്ള ജലം വാങ്ങിക്കൊണ്ട് നിര്‍വഹിച്ചു.
എല്ലാ വാര്‍ഡുകളിലും വിവിധ കേന്ദ്രങ്ങളില്‍ വച്ച് ആരംഭിക്കുന്ന ജല പരിശോധന രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും. വാര്‍ഡ് മെമ്പര്‍മാരുടെ മേല്‍നോട്ടത്തില്‍ കുടുംബശ്രീ യൂണിറ്റുകള്‍ ജല സാമ്പിളുകള്‍ ശേഖരിച്ചു പരിശോധനക്ക് എത്തിക്കും.
പരിശീലനത്തിനു നേതൃത്വം നല്‍കിയത് ജലനിധി റീജിയണല്‍ പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റിലെ മാനേജര്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ജോസ് ജെയിംസ്, പ്രൊജക്റ്റ് കമ്മിഷണര്‍ നിഷ, ജൂനിയര്‍ പ്രൊജക്റ്റ് കമ്മിഷണര്‍ സബീന എന്നിവരാണ്.
ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ സ്റ്റെല്ല, ജോമി, നിഷ, സെബാസ്റ്റ്യന്‍, സുരേഷ്, സതീഷ്, പഞ്ചായത്ത് സെക്രട്ടറി ഷീജ, ബി. ജി ഫെഡറേഷന്‍ സെക്രട്ടറി ജോസ് തുടങ്ങിവര്‍ സംസാരിച്ചു.
തലപ്പലം പഞ്ചായത്തിലെ നല്ലവരായ എല്ലാ നാട്ടുകാരുടെയും സഹകരണം ഈ ജല പരിശോധനയുടെ വിജയത്തിന് ഉണ്ടാകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19