
ഉഴവൂർ: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഹോർട്ടി കൾച്ചർ മിഷൻ ഫലവർഗ്ഗ വിസ്തൃതി വ്യാപന പദ്ധതി 21-22 പ്രകാരം അപേക്ഷ നൽകിയ138 പേർക്ക് ഉഴവൂർ കൃഷി ഭവനിൽ എത്തിയ 800 ഡ്രാഗൺ ഫ്രൂട്ട് തൈകൾ വിതരണം ചെയ്തു.
ഡ്രാഗൺ ഫലവൃക്ഷ തൈകളുടെ വിതരണോദ്ഘാടനം 21-7-22 ന് 10.30 ന് പഞ്ചായത്ത് പ്രസിഡൻ്റ് ജോണിസ് പി സ്റ്റീഫൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എലിയാമ്മ കുരുവിള, വാർഡ് മെമ്പർ തങ്കച്ചൻ കെ എം, ബിനു ജോസ്, അസിസ്റ്റന്റ് കൃഷി ഓഫീസർ രാജേഷ് കെ ആർ എന്നിവർ നേതൃത്വം നൽകി.
കാർഷിക മേഖലയുടെ പുരോഗതിക്കാവശ്യമായ പദ്ധതികൾ ആണ് പഞ്ചായത്ത് ഇത്തവണ ആസ്സൂത്രണം ചെയ്തിരിക്കുന്നത് എന്നും ഡിപ്പാർട്മെന്റ് തലത്തിൽ നിന്നും ലഭിക്കുന്ന പരമാവധി അനൂകൂല്യങ്ങൾ സാധരണക്കാരിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമം തുടരും എന്നും പ്രസിഡന്റ് അഭിപ്രായപെട്ടു.