കോവിഡ് രോഗബാധിതന്റെ മൃതദേഹം സംസ്‌കരിച്ചാല്‍ കോവിഡ് പടരുമോ?മുട്ടമ്പലം വൈദ്യുത ശ്മശാനത്തില്‍ മൃതസംസ്‌കാരം തടഞ്ഞ ബിജെപി കൗണ്‍സിലറും പ്രവര്‍ത്തകരും ഈ ഡോക്ടറുടെ വാക്കു കേള്‍ക്കാതെ പോകരുത്

കോട്ടയം: കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തിയുടെ മൃതദേഹം വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ അനുവദിക്കാത്ത ജനക്കൂട്ടത്തെ ഇളക്കി കോട്ടയത്തിനു തന്നെ അപമാനം വരുത്തിവെച്ച ബിജെപി കൗണ്‍സിലറും മറ്റുള്ളവരും ഈ സത്യം മനസിലാക്കാതെ പോകരുത്.

വൈദ്യുത ശ്മശാനത്തില്‍ ദഹിപ്പിക്കുന്നതിനേക്കാള്‍ എത്രയോ വലിയ അപകടം പിടിച്ചതാണ് ആള്‍ക്കൂട്ടത്തെ ഇളക്കി സമരം ചെയ്യുകയെന്നത്? ഡോക്ടര്‍ മൊഹമ്മദ് അഷീല്‍ ചോദിക്കുന്നു. കോട്ടയം മുട്ടമ്പലം സംഭവം വളരെ ദൗര്‍ഭാഗ്യകരമായി പോയെന്നും അദ്ദേഹം പറയുന്നു.

മരിച്ച ഒരാള്‍ക്ക് ഒരു കാരണവശാലും കോവിഡ് പടര്‍ത്താനാവില്ല. എന്നാല്‍ ഒരാള്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്ത് അയാളില്‍ നിന്നു സ്രവം മറ്റൊരാളിലേക്ക് എത്തിയാല്‍ മാത്രമാണ് കോവിഡ് പടരുന്നത്.

സംസാരിക്കുമ്പോഴുണ്ടാകുന്ന സ്രവങ്ങള്‍ മൂലവും രോഗം പടര്‍ത്താം. ഇവ കൈകളില്‍ പറ്റി അതുവഴി മറ്റുള്ളവരെ തൊടുന്നതിലൂടെയും രോഗം പടരാം.

ഇതോടൊപ്പം സെമിത്തേരിയിലെ ശ്മശാനത്തിലോ എന്തൊക്കെയാണ് പാലിക്കേണ്ടതെന്നും ഡോക്ടര്‍ വിശദമാക്കുന്നു ഈ വിഡിയോയില്‍. ഒരു മൃതദേഹവും കോവിഡ് പരത്തുന്നില്ലെന്നും എന്നാല്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് എല്ലാവരോടും മാസ്‌ക്, ഗ്ലൗസ്, സുരക്ഷാകിറ്റ് എന്നിവ ധരിക്കാന്‍ ആവശ്യപ്പെടുന്നതെന്നും ഡോക്ടര്‍ വെളിപ്പെടുത്തുന്നു.

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: