പാലാ:രാജ്യത്തെ ഇസ്ലാം തീവ്രവാദ ശക്തികള്‍ക്ക് സിപിഎമ്മും കോണ്‍ഗ്രസും കൂട്ടു നില്‍ക്കുന്നതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രാധാകൃഷ്ണന്‍. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പാലായില്‍ ബിജെപി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴയില്‍ രഞ്ചിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളാണ് സഹായം ഒരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ഇത്ര നിഷ്ഠൂരമായ കൊലപാതകം നടന്നിട്ടും പ്രതിപക്ഷ നേതാവ് ഒന്നും മാണ്ടാതിരിക്കുന്നത് എന്നതുകൊണ്ടാണെന്ന് അദ്ദേഹം. ചോദിച്ചു. മുസ്ലീം തീവ്രവാദികളെ സഹാ യിരുന്ന കാര്യത്തില്‍ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ ശക്തികള്‍ ഒറ്റക്കെട്ടാണ്. മാറാട് കൂട്ടക്കൊല നടന്നപ്പോഴും ഇതായിരുന്നു സ്ഥിതി.
അന്വേഷണ റിപ്പോര്‍ട്ടില്‍ ആരെല്ലാമാണ് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളതെന്ന് വ്യക്തമായി പരാമര്‍ശിച്ചിട്ടും അന്ന് മുഖ്യമന്ത്രിയായിരുന്ന മതേതര വാദിയായ എ.കെ.ആന്റണി ഒരു നടപടിയും സ്വീകരിച്ചില്ല. നടപടി എടുത്താല്‍ കേരളത്തിന്റെ ഐക്യം തകര്‍ക്കപ്പെടും എന്നാണ് പറഞ്ഞത്. രാജ്യത്തോട് കൂറില്ലാത്ത തീവ്രവാദ ശക്തികളോട് ഏറ്റവും കൂടുതല്‍ സ്‌നേഹം പ്രകടിപ്പിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം.പോപ്പുലാര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ ശ്ക്തികള്‍ക്കെതിരെ പോരാടാന്‍ അത്മാര്‍ത്ഥതതയുണ്ടെങ്കില്‍ മുസ്ലീം ബിജെപിയോട് ഒപ്പം നില്‍ക്കണമെന്നും ഡോ.കെ.എസ്സ്.രാധാകൃഷ്ണന്‍ വ്യക്തമാക്കി.
ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍ സമ്മളനത്തില്‍ അദ്ധ്യക്ഷനായി. ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാദ്ധ്യക്ഷന്‍ നോബിള്‍ മാത്യു,ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍. ഹരി,സംസ്ഥാന സമിതിയംഗങ്ങളായ പ്രൊഫ.ബി.വിജയകുമാര്‍, എന്‍.കെ.ശശികുമാര്‍, കെ. ഗുപ്തന്‍,ജില്ലാ ജന.സെക്രട്ടറിമാരായ പി.ജി.ബിജുകുമാര്‍, എസ്.രതീഷ്, വി.എന്‍. മനോജ്,മിനര്‍വ മോഹന്‍,അശ്വതി സതീഷ്, അഖില്‍ രവീന്ദ്രന്‍ , ലാല്‍ കൃഷ്ണ സോബിന്‍ ലാല്‍, കെ.ആര്‍.സോജി,, മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത് ജി, പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആശ ഗിരീഷ്, കമലമ്മ രാഘവന്‍, വി.എസ്.വിഷ്ണു,സുമിത് ജോര്‍ജ്ജ്,അശ്വന്ത് മാമലശ്ശേരി, ടി.വി. മാത്രലാല്‍, സുധീഷ് നെല്ലിക്കന്‍, എന്നിവര്‍ പ്രസംഗിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19