ചേർപ്പുങ്കൽ: ബി. വി. എം. കോളേജ് നാഷണൽ സർവ്വീസ് സ്കീം വോളണ്ടിയർമാർ നിർമ്മിച്ച നൂറോളം ഡോർ മാറ്റുകൾ, സോപ്പുകൾ, ഹാൻഡ് വാഷ് ലോഷനുകൾ എന്നിവ അരുവിക്കുഴിയിൽ പ്രവർത്തിക്കുന്ന ലൂർദ്ദ് ഭവൻ അഗതി മന്ദിരത്തിന് സംഭാവന ചെയ്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി വിതരണം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർമാരായ ഡോ. ജോർജുകുട്ടി വട്ടോത്ത്, പ്രൊഫ. പി. എസ.അൻജുഷ, വോളണ്ടിയർ സെക്രട്ടറി ക്രിസ്റ്റോ മാത്യു എന്നിവർ സംബന്ധിച്ചു. ഉദ്യമത്തിന് നേതൃത്വം നൽകിയ അധ്യാപകരെയും വിദ്യാർത്ഥികളെയും മാനേജർ വെരി. റവ. ഫാ. ജോസഫ് പനാമ്പുഴ അഭിനന്ദിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19