ഓടുന്ന കാറില്‍ നായയെ കെട്ടിവലിച്ച് മാപ്പര്‍ഹിക്കാത്ത ക്രൂരത: കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍, ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്

മനുഷ്യന്‍ എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ ചോദ്യ ചിഹ്നമാക്കുന്ന ചില മനുഷ്യരുണ്ട്. ടാര്‍ റോഡിലൂടെ സ്വന്തം കാറില്‍ ജീവനുള്ള നായയെ കെട്ടിവലിച്ച ഡ്രൈവര്‍ക്ക് മറ്റെന്ത് വിശേഷണം നല്‍കും.

ഓടുന്ന കാറില്‍ നായയെ കെട്ടിവലിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ യൂസഫ് (62)നെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു. നായയെ കാറിന്റെ പിന്നില്‍ കെട്ടിയിട്ട് കാറോടിച്ച് പോവുകയായിരുന്നു.

Advertisements

റോഡിലൂടെ നായയെ വലിച്ചിഴച്ച് കൊണ്ടു പോകുന്നത് കണ്ട് ബൈക്കിലെത്തിയ യുവാവ് സംഭവം മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്തു. ഈ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.

എറണാകളും ചെങ്ങമനാട് അത്താണി ഭാഗത്തുനിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. കാറിനു പിന്നാലെ വന്ന അഖില്‍ എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആശുപത്രിയില്‍നിന്ന് മടങ്ങിവരുന്ന വഴിയായാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.

ദൂരെനിന്ന് നോക്കിയപ്പോള്‍ നായ കാറിനു പിന്നാലെ ഓടുന്നതായാണ് ഇദ്ദേഹത്തിന് തോന്നിയത്. എന്നാല്‍ അടുത്തെത്തിയപ്പോഴാണ് നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറിന്റെ പിന്നില്‍ കെട്ടിവലിക്കുകയാണെന്ന് മനസ്സിലായത്.

നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ചെങ്ങമനാട് പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തതത്. കാർ ഓടിച്ചിരുന്ന നെടുമ്പാശേരി പുത്തൻവേലിക്കര ചാലാക്ക കോന്നംഹൗസിൽ യൂസഫിനെതിരെ ഐപിസി 428, 429 വകുപ്പുകൾ പ്രകാരവും Prevention of Cruelty to Animals Act പ്രകാരവുമാണ് കേസ് എടുത്തത്.

ഇതിനു പുറമെ ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാഹനവും കസ്റ്റഡിയില്‍ എടുത്തതിനു പുറമെ ഡ്രൈവറുടെ ലൈസന്‍സിനെതിരെ നടപടിക്ക് ശുപാര്‍ശയും നല്‍കിയിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

You May Also Like

Leave a Reply