കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിക്കു ചികില്‍സ നല്‍കി; മെഡിക്കല്‍ ട്രസ്റ്റിലെ ഈ ഡോക്ടര്‍മാര്‍ കേരളത്തിന് അഭിമാനം, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

മുണ്ടക്കയം: കോവിഡ് എന്നു കേള്‍ക്കുമ്പോഴേ പേടിച്ച് ഓടുന്നവരും അപകടം പറ്റി ചോര പൊടിഞ്ഞ് കിടക്കുന്നവര്‍ക്കു നേരെ കോവിഡ് ഭീതിയില്‍ കണ്ണടയ്ക്കുകയും ചെയ്യുന്ന സമൂഹത്തിനു മുഴുവന്‍ അഭിമാനിക്കാവുന്ന ഒരു വാര്‍ത്ത. കോവിഡ് രോഗം ആര്‍ക്കും വരാം.

അത് ആരുടെയും കുറ്റമല്ല. അതുകൊണ്ടുതന്നെ കോവിഡ് രോഗത്തെയാണ് വെറുക്കേണ്ടത്, അല്ലാതെ രോഗിയെയല്ല എന്ന മഹത്തായ സന്ദേശം പകരുകയാണ് മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ മൂന്നു ഡോക്ടര്‍മാരും നേഴ്‌സുമാരും മറ്റു ജീവനക്കാരും.

ഡോ. റോസ് മാവേലിക്കുന്നേല്‍, ഡോ. മേരിയമ്മ ജോസഫ്, ഡോ. ദിവ്യ എന്നിവരാണ് കോവിഡ് സഥിരീകരിച്ച യുവതിക്കു സിസേറിയന്‍ നടത്തിയത്. രോഗിയെ പരിചരിക്കുമ്പോള്‍ തന്നെ ഇവര്‍ക്ക് അറിയാമായിരുന്നു നിരീക്ഷണത്തില്‍ കഴിയേണ്ടി വരുമെന്ന്.

എന്നാല്‍ മുന്നിലെ രോഗിയുടെയും പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെയും ആരോഗ്യം മാത്രമായിരുന്നു ഇവരുടെ മുന്നിലുണ്ടായിരുന്നത്. അതു തന്നെയാണ് സ്വജീവന്‍ പോലും പണയംവെച്ച് ഇത്തരമൊരു തീരുമാനമെടുക്കാന്‍ ഇവര്‍ക്കു തുണയായതും.

ഡോ. ദിവ്യ, ഡോ. മേരിയമ്മ ജോസഫ്,ഡോ. റോസ് മാവേലിക്കുന്നേല്‍

വണ്ടിപ്പെരിയാര്‍ സ്വദേശിനിയായ യുവതി കഴിഞ്ഞ നാലാം തീയതിയാണ് ചികില്‍സയ്ക്കായി മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തുന്നത്. സിസേറിയന്‍ ചെയ്യുന്നതിനു മുന്‍പു നടത്തിയ പരിശോധനയില്‍ ഇവര്‍ക്കു കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

ALSO READ: അഡ്മിഷന്റെ പേരില്‍ പണപ്പിരിവ്; തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പാലാ സെന്റ് തോമസ് കോളേജ്

അതേ സമയം തന്നെ യുവതിയുടെ ആരോഗ്യനിലയും വഷളാകാന്‍ തുടങ്ങി. മറ്റു ഹോസ്പിറ്റലിലേക്ക് അയയ്ക്കുന്നത് അപകടമാണെന്നും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മറ്റ് ആശുപത്രികള്‍ രോഗിയെ അഡ്മിറ്റു ചെയ്യാന്‍ മടിക്കാനുള്ള സാധ്യതയുണ്ടെന്നും കണ്ടാണ് ഇവര്‍ രോഗിയെ ഇവിടെത്തന്നെ ചികില്‍സിക്കാന്‍ തീരുമാനിച്ചത്.

ഡോക്ടര്‍മാരുടെ തീരുമാനത്തിന് പൂര്‍ണ പിന്തുണയുമായി ആശുപത്രി മാനേജ്‌മെന്റും സൂപ്രണ്ട് ഡോ. കെ.എം. മാത്യുവും പിന്നില്‍ നിരന്നത് ഇവര്‍ക്കു ബലമായി. തുടര്‍ന്ന് ഇവര്‍ സിസേറിയന്‍ നടത്തുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ഗൈനക്കോളജി വിഭാഗം അടയ്ക്കുകയും നഴ്‌സുമാരും ഡോക്ടര്‍മാരും അടക്കം 24 പേര്‍ നിരീക്ഷണത്തില്‍ പോവുകയും ചെയ്തു. ഇവരെ തേടി ഇന്ന് മറ്റൊരു സന്തോഷ വര്‍ത്തമാനവും എത്തി.

സിസേറിയനു നേതൃത്വം കൊടുത്ത ഡോക്ടര്‍മാരടക്കം എല്ലാവര്‍ക്കും ഫലം നെഗറ്റീവ് ആണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇപ്പോഴും നിരീക്ഷണത്തില്‍ തുടരുന്ന ഇവര്‍ക്ക് ഏറെ ആശ്വാസം പകരുന്ന വാര്‍ത്ത തന്നെയാണിത്. അതേ സമയം, മറ്റുള്ളവര്‍ക്ക് ഈ വാര്‍ത്ത ഏറെ പ്രചോദനമാകും എന്നുറപ്പ്.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: