സാഹോദര്യത്തിന്‍റെ പേടകംകൊണ്ട് അഭയമാകുന്നവരാണ് ഡോക്ടേഴ്സ്: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ആശുപത്രിയിലെ ഡോക്ടേഴ്സിനെ ആദരിക്കുന്നതിന് നടത്തിയ ചടങ്ങില്‍ പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കേക്ക് മുറിക്കുന്നു. ആശുപത്രി എക്സിക്യുട്ടീവ് ഡയറക്ടര്‍ മോണ്‍. അബ്രാഹം കൊല്ലിത്താനത്തുമലയില്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ലിസി തോമസ് തുടങ്ങിയവര്‍ സമീപം.

നോഹ പേടകമുണ്ടാക്കിയതുപോലെ സാഹോദര്യത്തിന്‍റെ പേടകംകൊണ്ട് ജനങ്ങള്‍ക്ക് അഭയമാകുന്നവരാണ് ഡോക്ടേഴ്സ് എന്ന് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. 

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ആശുപത്രിയിലെ ഡോക്ടേഴ്സിനെ ആദരിക്കുന്നതിന് നടത്തിയ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. 

നമുക്കു ജറുസലത്തേക്കു പോകാം എന്ന് ഈശോ ശിഷ്യന്മാരോടു പറഞ്ഞതുപോലെയാണ് ഇന്ന് ഈ പ്രദേശത്തുള്ള ജനങ്ങള്‍ നമുക്കു മാര്‍ സ്ലീവായിലേക്കു പോകാം എന്ന് പറയുന്നത്. എല്ലാ പഠന വിഷയങ്ങളിലും വച്ച് മഹത്തരമായ ഒന്നാണ് വൈദ്യശാസ്ത്രം. 

അതിലൂടെ സമൂഹത്തെ സേവിക്കുന്നവരാണ് ഇവിടുത്തെ ഡോക്ടേഴ്സ്. മരുന്നു കൊടുക്കുന്നതോടൊപ്പം രോഗിയെക്കൂടെ ഡോക്ടേഴ്സ് പരിഗണനയിലെടുക്കുകയാണ്. ഡോക്ടര്‍മാരുടെ ശ്രദ്ധ മുഴുവന്‍ രോഗിയിലും രോഗത്തിലുമാണ്. അതിനു തുടര്‍ന്നും സാധിക്കട്ടെ എന്ന് ബിഷപ്പ് ആശംസിച്ചു. 

ആയുര്‍വേദവും ഹോമിയോപ്പതിചികിത്സകളും ഇവിടെ നല്കാന്‍ സാധിക്കുന്നത് വലിയ അനുഗ്രഹമാണ്. പറ്റുന്നതെല്ലാം രോഗിക്കുവേണ്ടി ചെയ്യുകയും ഏറ്റവും കുറച്ച് രോഗിയോട് ആവശ്യപ്പെടുകയും ചെയ്യുന്ന ഹോസ്പിറ്റലും ഡോക്ടേഴ്സുമാണിവിടുള്ളത്. 

ഡോക്ടേഴ്സിന്‍റെ കൂട്ടായ്മ, പ്രാഗത്ഭ്യം, ഒരുമിച്ചെടുക്കുന്ന തീരുമാനങ്ങള്‍, മികച്ച ട്രോമാ കെയര്‍ ടിം എന്നിവയൊക്കെയാണ് ആശുപത്രിയെ മുന്നോട്ടു നയിക്കുന്നത് എന്നും ബിഷപ്പ് പറഞ്ഞു.

You May Also Like

Leave a Reply