Bharananganam News

തൊഴിൽസഭ: ജില്ലാതല ഉദ്ഘാടനം നവംബർ 1 ന് പ്രവിത്താനത്ത്

ഭരണങ്ങാനം: തൊഴിൽ അന്വേഷകരെ തിരിച്ചറിയുകയും അനുയോജ്യമായ തൊഴിൽ സാധ്യതകൾ കണ്ടെത്തുകയും ചെയ്യുന്നതിനായി ആവിഷ്ക്കരിച്ചിരിക്കുന്ന തൊഴിൽ സഭയുടെ ജില്ലാതല ഉദ്ഘാടനം നവംബർ 1ന് രാവിലെ 11 മണിക്ക് ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രവിത്താനം സെൻ്റ് അഗസ്റ്റിൻസ് പള്ളി പാരീഷ്ഹാളിൽ നടക്കും. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മലാ ജിമ്മി മുഖ്യ പ്രഭാഷണം നടത്തും. എം പി മാരായ തോമസ് ചാഴികാടൻ, ആൻ്റോ ആൻ്റണി, ജോസ് കെ മാണി, ജില്ലാ കളക്ടർ പി കെ ജയശ്രീ, ബിനു ജോൺ, റാണി ജോസ്, വിനോദ് വേരനാനി, രാജേഷ് വാളിപ്ലാക്കൽ, ലാലി സണ്ണി, ആനന്ദ് ചെറുവള്ളിൽ, ജോസ് ചെമ്പകശ്ശേരിൽ, ലിൻസി സണ്ണി, എൽസമ്മ ജോർജുകുട്ടി, അനുമോൾ മാത്യു, ജെസി ജോസ്, ബിജു എൻ എം, സോബി സേവ്യർ, സുധ ഷാജി, ബീന ടോമി, റെജി മാത്യു, ജോസുകുട്ടി അമ്പലമറ്റത്തിൽ, രാഹുൽ ജി കൃഷ്ണൻ, സിന്ധു പ്രദീപ്, പഞ്ചായത്ത് പ്രസിഡൻ്റ് ലിസി സണ്ണി, സെക്രട്ടറി സജിത്ത് മാത്യൂസ് തുടങ്ങിയൻ പ്രസംഗിക്കും.

Leave a Reply

Your email address will not be published.