കൊല്ലം ജില്ലയിൽ ഇന്നലെ നടന്ന കലോത്സവത്തിൽ ഒരു വിദ്യാർത്ഥിയുടെ മത്സരം നടക്കുന്നതിന് മുമ്പ് തന്നെ ആ വിദ്യാർത്ഥിക്ക് അഭിനന്ദനങ്ങൾ നേർന്നു കൊണ്ട് തന്നെ ഒരു ഫ്ലക്സ് ബോർഡ് ഉയർന്നു. ഫലം പ്രഖ്യാപിച്ചപ്പോൾ ആ വിദ്യാർത്ഥിക്ക് തന്നെയായിരുന്നു സമ്മാനം.

എന്തുകൊണ്ട് ഇങ്ങനെയൊരു സമ്പ്രദായം മാറിക്കൂടാ. പണം കൊടുത്ത് ജഡ്ജസ്റ്റ് മാരെ സ്വാധീനിക്കുക എന്നുള്ള ഈ സംസ്കാരം നിർത്തലാക്കുക. വിദ്യാർത്ഥികളുടെ കഴിവുകൾ അംഗീകരിക്കുക, അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് കൃത്യമായ അംഗീകാരങ്ങൾ കൊടുക്കുക. പണത്തിന്റെ മേളിലാണ് കഴിവുകൾ, ആ കഴിവുകൾ പണം കാരണം ഇല്ലാതാക്കരുത്. കലോത്സവത്തിന്റെ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്തുവാൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിക്കണം എന്നും ആകാശ് സ്റ്റീഫൻ പറഞ്ഞു.