Pala News

കേരള ഇലക്ട്രിക്കൽ സൂപ്പർവൈസേഴ്സ് ആൻ്റ് വയർമാൻ അസോസിയേഷൻ്റെ ജില്ലാ സമ്മേളനം നടത്തി

പാലാ: കേരള ഇലക്ട്രിക്കൽ സൂപ്പർവൈസേഴ്സ് ആൻ്റ് വയർമാൻ അസോസിയേഷൻ്റെ പതിനെട്ടാമത് ജില്ലാ സമ്മേളനം മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സന്തോഷ് മരിയസദനം, വിവിധ പരീക്ഷകളിലും പ്രവർത്തനങ്ങളിലും മികവുതെളിയിച്ച സംഘടനാഗംങ്ങളെയും അവരുടെ കുട്ടികളെയും പാലാ മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര, സംഘടന സംസ്ഥാന പ്രസിഡൻ്റ് മോഹൻദാസ് ഉണ്ണിമഠം എന്നിവർ ആദരിച്ചു.

ജില്ലയിലെ വിവിധ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ പ്രകടനവും പരിശീലന ക്ലാസ്സും, വിവിധ ഇലക്ട്രിക്കൽ ഉൽപ്പന്ന പ്രദർശനവും സമ്മേളനത്തോടനുബന്ധിച്ചു നടത്തി.

ഇലക്ട്രിക്കൽ രംഗത്ത് ജോലി ചെയ്യുന്നവർക്ക് പ്രത്യേകം ക്ഷേമനിധി ഏർപ്പെടുത്തണമെന്നും ഇലക്ട്രിക്കൽ ജോലികൾ സിവിൽ കോൺട്രാക്ടറിനൊപ്പം ടെൻഡർ വിളിക്കുന്ന സർക്കാർ തീരുമാനം പിൻവലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റ് മാർച്ചടക്കം സംഘടിപ്പിക്കുമെന്ന് സമ്മേളന ജനറൽ കൺവീനർ ബിജു മാത്യൂസ് ചെയർമാൻ ഷൈജു കോയിക്കലും അറിയിച്ചു.

Leave a Reply

Your email address will not be published.