പനയ്ക്കപ്പാലത്ത് ഡിസ്ട്രിബ്യൂഷന്‍ സെയില്‍സ് സപ്പോര്‍ട്ട് ഒഴിവ്

പനയ്ക്കപ്പാലത്ത് വാമിംഗ്ഹാന്‍ഡ്‌സ് സപ്ലൈ വ്യൂസ് പ്രൈവറ്റ് ലിമിറ്റഡില്‍ ഡിസ്ട്രിബ്യൂഷന്‍ സെയില്‍സ് സപ്പോര്‍ട്ട് ഒഴിവ്. ബ്രാന്‍ഡഡ് പാക്കറ്റ് ഫുഡ് ബിസിനസ് മാര്‍ക്കറ്റ് ചെയ്യുകയാണ് പ്രധാന ഉത്തരവാദിത്വം.

റൂട്ട് സെയില്‍സ്, റീട്ടെയില്‍ വിതരണക്കാരെ കണ്ടെത്തുക, ബേക്കറികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് കമ്പനിയുടെ ഉത്പന്നങ്ങള്‍ക്ക് പരമാവധി വിപണി കണ്ടെത്തുക തുടങ്ങിയവയാണ് മറ്റു പ്രധാന ഉത്തരവാദിത്വങ്ങള്‍.

Advertisements

അപേക്ഷകര്‍ യാത്ര ചെയ്യാന്‍ തയ്യാറായിരിക്കണം. എക്‌സല്‍, വേര്‍ഡ്, പവര്‍ പോയിന്റ്, കമ്പ്യൂട്ടര്‍ ഓര്‍ഡറിംഗ് സിസ്റ്റംസ് എന്നിവയെക്കുറിച്ച് ബേസിക് അറിവുണ്ടായിരിക്കണം.

2018 മാര്‍ച്ചിനു ശേഷം കൊമേഴ്‌സ് അല്ലെങ്കില്‍ ബികോം ബിരുദം പൂര്‍ത്തിയാക്കിയ ഫ്രെഷേഴ്‌സിനും അപേക്ഷിക്കാം.

ബിബിഎ, എംബിഎ, ബിബിഎം, എംകോം ഇ കോമേഴ്‌സ്, റീട്ടെയില്‍ മാനേജ്‌മെന്റ്, അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംഗ്, അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ്, അഗ്രിക്കള്‍ച്ചറല്‍ എക്‌സ്‌റ്റെന്‍ഷന്‍ മാനേജ്‌മെന്റ്, മറ്റ് ഡിഗ്രി, ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം.

സാലറി: 14560 രൂപ മുതല്‍ 15560 രൂപ വരെ. യാത്രാ ചെലവ് അഡീഷണല്‍ ആയി നല്‍കും. ജനറല്‍ ഷിഫ്റ്റിലോ ഈവനിംഗ് ഷിഫ്റ്റിലോ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ആയിരിക്കണം.

താല്‍പര്യമുള്ളവര്‍ in-supplyviews@warminghands.com എന്ന ഈ മെയിലിലേക്കോ പനയ്ക്കപ്പാലത്തുള്ള ബാഗ് ഓഫ് സ്‌പൈസസ് സൂപ്പര്‍മാര്‍ക്കറ്റില്‍ രാവിലെ 10.30നും വൈകുന്നേരം 7നും ഇടയില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകുകയോ ചെയ്യുക.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply