Pala News

അഡ്വ.ടി വി അബ്രാഹം അനുസ്മരണവും,അവാർഡു വിതരണവും, ജീവകാരുണ്യ ഫണ്ട് വിതരണവും തിങ്കളാഴ്ച കൊഴുവനാലിൽ

പാലാ: കേരള രാഷ്ട്രീയമണ്ഡലത്തിലും പൊതുപ്രവർത്തന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച് അകാലത്തിൽ നമ്മെ വിട്ടു കടന്നുപോയ യശ:ശരീരനായ അഡ്വ. ടി വി അബ്രാഹമിന്റെ പത്താം ചരമ വാർഷികം അഡ്വ.ടി വി അബ്രാഹം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജൂൺ 12 തിങ്കളാഴ്ച കൊഴുവനാലിൽ വച്ച് ആചരിക്കുന്നു.

ഉച്ചകഴിഞ്ഞ് 2.30ന് പള്ളിയിലെ തിരുക്കർമ്മങ്ങളും കബറിടത്തിങ്കൽ പ്രാർത്ഥനയ്ക്കും ശേഷം 4 മണിക്ക് പാരീഷ് ഹാളിൽ വച്ചു അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ അവാർഡു വിതരണവും ജീവകാരുണ്യ ഫണ്ട് വിതരണവും പഠനോപകരണ വിതരണവും നടക്കും.

ചടങ്ങിൽ തകഴി സാഹിത്യ വേദിയുടെ നോവൽ പുരസ്കാരം നേടിയ ജോസ് മംഗലശ്ശേരിയെ ആദരിക്കുകയും ചെയ്യുന്നതാണെന്ന് ഫൗണ്ടേഷൻ vice പ്രസിഡന്റ് അഡ്വ ഫ്രാൻസിസ് തോമസും സെക്രട്ടറി ഷിബു തെക്കേമറ്റവും പത്രസമ്മേളനത്തിൽ അറിയിച്ചു.

മുൻ മന്ത്രി പി ജെ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എം പി മുഖ്യപ്രഭാഷണവും ഗവ.ചീഫ് വിപ്പ് ഡോ എൻ ജയരാജ് ജീവകാരുണ്യ ഫണ്ട് വിതരണവും തോമസ് ചാഴികാടൻ എം പി പഠനോപകരണ വിതരണവും മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പുരസ്കാര ജേതാവിനെ ആദരിക്കലും മാണി സി കാപ്പൻ എം എൽ എ യും മോൻസ് ജോസഫ് എംഎൽഎയും വിദ്യാഭ്യാസ അവാർഡു വിതരണവും നടത്തും.

മുൻ എംപിമാരായ പി സി തോമസ് , ഫ്രാൻസിസ് ജോർജ് , അഡ്വ. ജോയി എബ്രാഹം, ടെൽക്കാ ചെയർമാൻ പി സി ജോസഫ് , മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാൻ അഡ്വ ഫ്രാൻസിസ് തോമസ് , ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ ചെയർമാൻ സണ്ണി തോമസ്, ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി പ്രെഫ. കൊച്ചുത്രേസ്യാ എബ്രാഹം, അഡ്വ ഫീൽസൺ മാത്യു, ആർ റ്റി മധുസൂദനൻ , അഡ്വ.തോമസ് വി റ്റി , ബാബു കെ ജോർജ് , അഡ്വ. ബിജു പുന്ന ത്താനം, നിമ്മി ട്വിങ്കിൾരാജ്, ബിജു വാതല്ലൂർ , ഷിബു തെക്കേമറ്റം, നോബി അബ്രാഹം എന്നിവർ അനുസ്മരണ പ്രസംഗവും നടത്തുന്നതാണ്.

Leave a Reply

Your email address will not be published.