Erattupetta News

ദിലീപ് കേസ് പുനരന്വേഷണം വേണം: പി സി ജോർജ്

ദിലീപ് കേസ് പുനരന്വേഷണം വേണം എന്ന് പി സി ജോർജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി സി ജോർജ് ഈ കാര്യം ആവശ്യപ്പെട്ടത്. ഡി.ഐ.ജി. ശ്രീലേഖയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ദിലീപ് കേസ് അടിമുടി പുനരന്വേഷിക്കേണ്ടതാണ്.

പോലീസ് ക്രമ വിരുദ്ധമായി ഇടപെട്ട് കെട്ടിച്ചമച്ചതാണ്‌ കേസ്സെന്ന് വ്യക്തമായിരിക്കുന്നു. പോലീസിന്റെ വഴിവിട്ട ഇടപെടലിന്റെ പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണം.

തെറ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണം. ദിലീപ് കേസിന്റെ സത്യാവസ്ഥ ഞാൻ പറഞ്ഞപ്പോൾ എന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചവർ ഇപ്പോഴെങ്കിലും സത്യം മനസ്സിലാക്കണം. ബിഷപ്പ് ഫ്രാങ്കോയുടെ കേസിലും ഞാൻ പറഞ്ഞതായിരുന്നു സത്യം എന്ന് കോടതി വിധി തെളിയിച്ചു. ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയുടെ ഇടപെടലുകൾ ഈ കേസിൽ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾ.

Leave a Reply

Your email address will not be published.