ബുവാനോസ് ആരീസ്, അര്‍ജന്റീന: ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ ആരാധനാപാത്രമായിരുന്ന അര്‍ജന്റൈന്‍ ഇതിഹാസം ഡിയേഗോ മാറഡോണയ്ക്ക് വിടനല്‍കി അര്‍ജന്റീന. മറഡോണയുടെ സംസ്കാരം അര്‍ജന്റീനയുടെ തലസ്ഥാനമായ ബുവാനോസ് ആരീസില്‍ നടന്നു.
പ്രാദേശിക സമയം വൈകുന്നേരം നാലിന് നടന്ന സംസ്കാര ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉള്‍പ്പെടെ രണ്ട് ഡസനോളം പേര് മാത്രമാണ് പങ്കെടുത്തത്.
അര്‍ജന്റീനയുടെ ദേശീയ പതാകയില്‍ പൊതിഞ്ഞ ശവമഞ്ചത്തില്‍ മറഡോണയുടെ പത്താം നമ്പര്‍ ജഴ്സിയും പുതപ്പിച്ചിരുന്നു. കാസാ റൊസാഡയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് മൃതദേഹം പുറത്തേക്കെടുത്തപ്പോള്‍ ആയിരങ്ങള്‍ തടിച്ചുകൂടിയത്.
തിരക്ക് നിയന്ത്രിക്കാന്‍ നന്നേ പാടുപെട്ട പൊലീസിന് പലയിടത്തും കണ്ണീര് വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിക്കേണ്ടിവന്നു.
1986ല്‍ ലോകകപ്പ് ജയിച്ച അര്‍ജന്റീന ടീമില്‍ മാറഡോണയ്ക്കൊപ്പം കളിച്ചിരുന്ന സഹതാരങ്ങളും ഇതിഹാസ താരത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. അര്‍ജന്റീനയുടെ ദേശീയഗാനവും ഫുട്ബോളിന്റെ പാട്ടുകള്‍ പാടിയുമാണ് അവര്‍ ഫുട്ബോള്‍ ഇതിഹാസത്തിന് വിട നല്‍കിയത്.
ബുധനാഴ്ച ടിഗ്രെയിലെ സ്വവസതിയില്‍ പ്രാദേശിക സമയം രാവിലെ 11.30-ഓടെയായിരുന്നു ഫുട്ബോള്‍ ഇതിഹാസത്തിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
പാലാ വാര്‍ത്ത അപ്ഡേറ്റുകള് മൊബൈലില്‍ ലഭിക്കുന്നതിന് വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page