ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന ഡയാലിസിസ് യൂണിറ്റ് നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ബൈജുജോൺ പുതിയേടത്ത് ചാലിൽ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡോക്ടർ സിന്ധു മോൾ ജേക്കബ് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ പി എം മാത്യു, മുഖ്യ പ്രഭാഷ ണം നടത്തി.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജോൺസൺ പുളിക്കിയിൽ,ഡിഎംഒ ഡോക്ടർ പ്രിയ ഡി പി ഒ ഡോക്ടർ അജയ് മോഹൻ നവകേരള മിഷൻ നോഡൽ ഓഫീസർ ഡോക്ടർ ഭാഗ്യശ്രീ കോ-ഓപ്പറേറ്റീവ് ബാങ്ക്പ്രസിഡൻറ് ജോസഫ് ജോർജ്ജ് കാനാട്ട് പഞ്ചായത്ത് പ്രസിഡന്റു മാരായ ജോയി കല്ലു പുര,സണ്ണി പുതിയേടം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി സി കുര്യൻ കൊച്ചുറാണി സെബാസ്റ്റ്യൻ ഉഴവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഏലിയാമ്മ കുരുവിള ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സ്മിത അലക്സ്, ജീന സി റി യക്ക്,രാജു ജോൺ ചിറ്റേടത്ത്, പഞ്ചായത്ത് മെമ്പർമാരായ തങ്കച്ചൻ കെ എം,സിറിയ ക്ക് കല്ലട,BDOഷാജി,HMC അംഗങ്ങൾ,ആശുപത്രി സൂപ്രണ്ട് ഡോക്ടർ ജെസ്സി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
ഒരു കോടി 40 ലക്ഷം രൂപയാണ് ഡയാലിസിസ് യൂണിറ്റ് നിർമ്മാണത്തിനായി വകയിരുത്തിയിരിക്കുന്നത്.9 മെഷീനുകളാണ് സജ്ജീകരിക്കുന്നത് ഒരു ദിവസം 16 പേർക്ക് രണ്ട് ഷിഫ്റ്റുകളിലായി ഡയാലിസിസ് ചെയ്യാം ഇതോടൊപ്പംതന്നെ ഒരുമാസത്തിനുള്ളിൽ ഓപ്പറേഷൻ തീയേറ്റർ പ്രവർത്തിപ്പിക്കും എന്ന് ആരോഗ്യവകുപ്പിലെ ഡോക്ടർമാരും ബ്ലോക്ക് പഞ്ചായത്ത് പ്ര തിനിധികൾ, ആശുപത്രി വികസന സമിതിഅoഗ ങ്ങൾഎന്നിവരുമായി നടത്തിയ ചർച്ചയിൽ അറിയിച്ചു.
ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കാൻ മൂന്നു ടെക്‌നിഷ്യൻ മാർ ആവശ്യമാണ്.അതിനു അവശ്യ മായ ഫണ്ട് ബ്ലോക്ക് പഞ്ചായത്തിന്റെ നേ തൃത്ത ത്തിൽ ജില്ലാ,ഗ്രാമ പഞ്ചായത്തുകളുടെ സഹകരണ ത്തോടെ നടപ്പാക്കും.ഈ പദ്ധതി യഥാർത്യ മാകുമ്പോൾകിഡ്നി രോഗികൾക്ക് സഹായകരമാകും.നാടിനുഏറെ നേട്ടമാകും.മൂന്നു മാസത്തിനകംടി പദ്ധതി പൂർത്തിയാക്കും. KHRWSആണ് നിർവഹണ ഏജൻസി.