എല്‍ഇഡി ടിവികള്‍ നല്‍കി ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍

ഈരാറ്റുപേട്ട: ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്കായി എല്‍ഇഡി ടിവികള്‍ നല്‍കി ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ പാലാ ബ്രാഞ്ച്.

മൂന്നു എല്‍ഇഡി ടിവികള്‍ ഈരാറ്റുപേട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനിയും ബ്രാഞ്ച് പ്രസിഡന്റ് ഡോ. ഇട്ടിയവിരാ ബാബുവും ചേര്‍ന്ന് അരുവിത്തുറ സെന്റ് മേരീസ് എല്‍പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സൗമ്യക്ക് കൈമാറി.

മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി.പി. നാസ്സര്‍, ഐ.ഡി.എ ബ്രാഞ്ച് സെക്രട്ടറി ഡോ. ജിയോ ടോം ചാള്‍സ്, നിയുക്ത പ്രസിഡന്റ് ഡോ. ബോബി ഇമ്മാനുവല്‍, ട്രഷറര്‍ ഡോ. മനോജ് മാനുവല്‍, ഡോ. രാജു സണ്ണി, ഡോ. ജോസഫ് തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

join group new

You May Also Like

Leave a Reply