ഭരണങ്ങാനത്ത് മീനച്ചിലാറ്റിലൂടെ അഞ്ജാത മൃതദേഹം ഒഴുകി എത്തി.വിലങ്ങു പാറ പാലത്തിന് സമീപത്തുകൂടി മൃതദേഹം ഒഴുകുന്നതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ തറപ്പേൽക്കടവ് ഭാഗത്തു നിന്നും പോലീസും, ഫയർഫോഴ്സും ചേർന്ന് കരയ്ക്ക് അടുപ്പിച്ചു. പാൻസും, ഷർട്ടും ധരിച്ച പുരുഷൻ്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

പാലായിൽ നിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ,പാലാ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കെ പി തോംസൺ എസ് ഐ അഭിലാഷ് ,എ എസ് ഐ സുദേവ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജയകുമാർ, അരണ്യ മോഹൻ ,രഞ്ജിത്ത്, ജോജി എന്നിവർ ചേർന്നാണ് മൃതദേഹം കരക്കെടുത്തത്.