Pala News

ദർശന IELTS, OET അക്കാദമിയുടെ പുതിയ ബ്രാഞ്ച് പാലായിൽ പ്രവർത്തനം ആരംഭിച്ചു

പാലാ: സി എം ഐ വൈദികരുടെ നേതൃത്വത്തിൽ കഴിഞ്ഞ 20 വർഷങ്ങളായി കോട്ടയത്ത്‌ പ്രവർത്തിച്ചു വരുന്ന ദർശന IELTS OET അക്കാദമി പാലയിൽ പുതിയ ബ്രാഞ്ച് ആരംഭിച്ചു. പാലാ ചെത്തിമറ്റത്തു പ്രവർത്തിക്കുന്ന ജ്യോതിർഭവൻ ബിൽഡിങ്ങിൽ ആണ് സ്ഥാപനത്തിന്റെ പ്രവർത്തനം.

കോട്ടയം ദർശനയിലെ പരിചയ സമ്പന്നരായ അധ്യാപകർ ക്ളാസുകൾ നയിക്കും. വെൽക്കം ഓഫർ ആയി ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് 50 % ഡിസ്‌കൗണ്ട് ആണ് സ്ഥാപനം നൽകുക.

കൂടാതെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർഥികൾക്ക് ചാവറ സ്കോളർഷിപ് വഴി പഠന സഹായവും നൽകുന്നത് ആയിരിക്കും എന്ന് ഡയറക്ടർ റവ. ഡോ. എമിൽ പുള്ളിക്കാട്ടിൽ സി എം ഐ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കു വിളിക്കുക 8281771769, 8281771765.

Leave a Reply

Your email address will not be published.