കോട്ടയം: ചിത്രദര്‍ശന ഫിലിം സൊസൈറ്റി കേരള ചലച്ചിത്ര അക്കാദമി, കേരള സ്റ്റേറ്റ് ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രണ്ടാമത്കോട്ടയം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ രണ്ടാം ദിവസം ചർച്ചയായത് ‘ഹെഡ് മാസ്റ്റർ’ എന്ന സിനിമ.
കാരൂരിന്റെ ‘പൊതിച്ചോറ്’ എന്ന ചെറുകഥയെ ആസ്പദമാക്കി രാജീവ് നാഥ് സംവിധാനം ചെയ്ത സിനിമയാണ് ഇത്. സിനിമയുടെ കോട്ടയത്തെ ആദ്യ പ്രദർശനവും ഇതായിരുന്നു. സംവിധായകൻ രാജീവ് നാഥ്, തിരക്കഥാ കൃത്ത് കെ ബി വേണു, പ്രൊഡ്യൂസർ ശ്രീലാൽ ദേവരാജ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ഡോ. ബാബ സാഹിബ് അംബേദ്കര്‍, ബേല്‍ ആന്‍ഡ് സെബാസ്റ്റ്യന്‍, സിറ്റി ഓഫ് ഗോഡ് എന്നീ സിനിമകൾ ആണ് മേളയിൽ പ്രദർശിപ്പിച്ച മറ്റു ചിത്രങ്ങൾ.
നാളെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍:
രാവിലെ 10ന് ‘എ ഹിഡ്ഡൻ ലൈഫ്’ (ഇംഗ്ലീഷ്),
ഉച്ചയ്ക്ക് 1.30ന് ക്ളോണ്ടികെ (ഉക്രൈൻ – റഷ്യൻ),
വൈകിട്ട് 3.30ന് നിർമാല്യം (മലയാളം),
വൈകിട്ട് 7 ന് ദി ലൈഫ് ഓഫ് അദ്ദേഴ്സ് (ജർമൻ).