ഡി.സി.എൽ. തൊടുപുഴ പ്രവിശ്യാ ജീവിത ദർശന ക്യാമ്പ് ഏപ്രിൽ 27 മുതൽ 29 വരെ മുവാറ്റുപുഴ നിർമല ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. കലാ – കായിക – സാഹിത്യ- പ്രസംഗ – നേതൃത്വ – വ്യക്തിത്വ വികസന പരിശീലന വേദികൾ, ചർച്ചാ ക്ലാസുകൾ , വൈവിധ്യമാർന്ന മൽസരങ്ങൾ, ലഹരി വിരുദ്ധ പ്രോഗ്രാം , അഭിമുഖങ്ങൾ , സംവാദം, ക്യാമ്പ് ക്വിസ് , അതിഥി വചനങ്ങൾ, കലാസന്ധ്യ, ഡി.സി.എൽ അവാർഡ് നൈറ്റ് തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടക്കും.
തൊടുപുഴ പ്രവിശ്യയിലെ മുവാറ്റുപുഴ , വഴിത്തല , കലയന്താനി , കരിമണ്ണൂർ , മൂലമറ്റം , തൊടുപുഴ എന്നീ മേഖലകളിലെ 4 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം.

സംബന്ധിക്കാനാഗ്രഹിക്കുന്നവർ മാർച്ച് 30-ന് മുമ്പായി 9497279347,9447314634 എന്നീ നമ്പരുകളിലൊന്നിൽ രജിസ്റ്റർ ചെയ്യണമെന്ന് പ്രവിശ്യാ കോ – ഓർഡിനേറ്റർ റോയ്.ജെ. കല്ലറങ്ങാട്ട് അറിയിച്ചു.