പാലാ: പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ ശബ്ദം ഉയർത്താൻ സി എസ് ഡി എസിനു കഴിഞ്ഞിട്ടുണ്ടെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.
ചേരമ സാംബവ ഡവലപ്പ്മെൻ്റ് സൊസൈറ്റി മീനച്ചിൽ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
താലൂക്ക് പ്രസിഡൻ്റ് രാജു കെ എം അധ്യക്ഷത വഹിച്ചു. ജയ്മോൻ സി പി, കെ കെ കുട്ടപ്പൻ, ആൻസി സെബാസ്റ്റ്യൻ, ബിജു കെ വി, എം ഐ ലൂക്കോസ്, ആൻ്റണി കൊഴുവനാൽ, വർഗീസ് മേവട, ഷാജി മോൻ, അപ്പച്ചൻ പുള്ളോലി തുടങ്ങിയവർ പ്രസംഗിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19