ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ്) സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളി 159 ആം ജന്മദിന ആഘോഷവും സി എസ് ഡി എസ് സംസ്‌ഥാന ആസ്‌ഥാന മന്ദിരം അംബേദ്കർ ഭവൻ ഉദ്ഘാടന പരിപാടികളും സി എസ് ഡി എസ് പത്താം സ്‌ഥാപക ദിനാഘോഷവും 2022 ആഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 8 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും.
ആഗസ്റ്റ് 21 രാവിലെ 10:00 മണിയ്ക്ക് മല്ലപ്പള്ളി താലൂക്ക് സെക്രട്ടറി ശ്രീ രാജു ജോൺ നിർമ്മിച്ച് നൽകുന്ന ഡോ ബി ആർ അംബേദ്കറുടെ അർദ്ധകായക പ്രതിമ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പത്തനംതിട്ട മല്ലപ്പള്ളി തീയാടിക്കലിൽ നിന്നാരംഭിച്ച് വൈകുന്നേരം 6:00 ന് വാഴൂർ നെടുമാവിൽ അവസാനിക്കും.
CSDS സംസ്‌ഥാന വൈസ് പ്രസിഡന്റ് ശ്രീ വി പി തങ്കപ്പൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.സംസ്‌ഥാന ട്രഷറർ ഷാജി മാത്യു, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ രാജു കെ ജോസഫ്, തോമസ്കുട്ടി പെരുംതുരുത്തി, കേന്ദ്ര കമ്മിറ്റി അംഗം എം സി ചന്ദ്രബോസ് എന്നിവർ ഘോഷയാത്ര നയിക്കും.
തീയാടിക്കൽ,പ്ലാങ്കമൺ, റാന്നി ടൗൺ -ചാലാപ്പള്ളി-ഏഴുമറ്റൂർ-പായിപ്പാട്-കുന്നന്താനം-മല്ലപ്പള്ളി, തിരുവല്ല, ചങ്ങനാശ്ശേരി ടൗൺ-തെങ്ങണ-മാമ്മൂട്-കറുകച്ചാൽ-മാന്തുരുത്തി-കങ്ങഴ-കാഞ്ഞിരപ്പാറ-പുളിക്കൽ കവല തുടങ്ങിയ മേഖലകളിൽ സി എസ് ഡി എസ് കുടുംബയോഗം പഞ്ചായത്ത് താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ വമ്പിച്ച സ്വീകരണം നൽകും.
ആഗസ്റ്റ് 21 ന് ഉച്ച കഴിഞ്ഞ് രണ്ട് മണിയ്ക്ക് വി എം സണ്ണിമോൻ-ജോസ് എം സി സ്മൃതി മണ്ഡപത്തിൽ (കുറിച്ചി കേളൻകവല)നിന്നും കുറിച്ചി പഞ്ചായത്ത് കമ്മിറ്റി നിർമ്മിച്ച് നൽകുന്ന കൊടിമരവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിച്ച് വൈകുന്നേരം 6:00 ന് നെടുമാവിൽ അവസാനിക്കും.
CSDS സംസ്‌ഥാന ജനറൽ സെക്രട്ടറി ശ്രീ സുനിൽ കെ തങ്കപ്പൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. സംസ്‌ഥാന വൈസ് പ്രസിഡന്റ്‌മാരായ പ്രവീൺ ജെയിംസ്, കെ സി പ്രസാദ്, സംസ്‌ഥാന കമ്മിറ്റി അംഗം സി പി ജയ്മോൻ എന്നിവർ ഘോഷയാത്ര നയിക്കും.
ചിങ്ങവനം,നാട്ടകം, കോട്ടയം തിരുനക്കര, കഞ്ഞിക്കുഴി,കളത്തിൽപടി, വടവാതൂർ,മണർകാട്, പാമ്പാടി, കോത്തല, പുളിക്കൽ കവല തുടങ്ങിയ മേഖലകളിൽ സി എസ് ഡി എസ് കുടുംബയോഗം പഞ്ചായത്ത് മുനിസിപ്പൽ താലൂക്ക് നേതാക്കളുടെ നേതൃത്വത്തിൽ വമ്പിച്ച സ്വീകരണം നൽകും.
ആഗസ്റ്റ് 25 ന് ഉൽപ്പന്ന സമാഹരണം നടത്തും.ആഗസ്റ്റ് 28 ഞായർ 3:00 പി എം വർണ്ണ ശബളമായ ജന്മദിന ഘോഷയാത്ര.6:00 പി എം ആസ്‌ഥാന മന്ദിരം അംബേദ്കർ ഭവൻ ഉദ്ഘാടനം.6:30 മഹാത്മ അയ്യൻകാളി 159 ആം ജന്മദിന സമ്മേളനം – പൊയ്കയിൽ ശ്രീകുമാര ഗുരുദേവ നഗർ (നെടുമാവ്).
ആഗസ്റ്റ് 28 ഞായറാഴ്ച വൈകുന്നേരം 3:00 മണിയ്ക്ക് സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴൂർ പുളിക്കൽ കവല ഇടക്കരപടിയിൽ നിന്നും മഹാത്മ അയ്യൻകാളി ജന്മദിന ഘോഷയാത്ര ആരംഭിയ്ക്കും. വാദ്യ മേളങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് കൊഴുപ്പേകും. പതിനായിരക്കണക്കിന് സി എസ് ഡി എസ് പ്രവർത്തകർ ഘോഷയാത്രയിൽ പങ്കെടുക്കും.വൈകുന്നേരം 6:00 ന് സി എസ് ഡി എസ് സംസ്‌ഥാന ആസ്‌ഥാന മന്ദിരമായ ഡോ അംബേദ്കർ ഭവൻ സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ് ശ്രീ കെ കെ സുരേഷ് ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം 6:30 ന് ശ്രീകുമാരഗുരുദേവ നഗറിൽ (വാഴൂർ നെടുമാവ്) 159 മത് മഹാത്മ അയ്യൻകാളി ജന്മദിന സമ്മേളനം നടത്തും. യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ ഗീവർഗീസ് മാർ കൂറിലോസ് മെത്രോപോലീത്താ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യും.
സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് അധ്യക്ഷത വഹിക്കും. സാമൂഹ്യ പ്രവർത്തകൻ സണ്ണി എം കപിക്കാട് മുഖ്യപ്രഭാഷണം നിർവഹിക്കും. ആംഗ്ലിക്കാൻ സഭ മെത്രോപോലീത്ത മോസ്റ്റ് റവ ഡോ സ്റ്റീഫൻ വട്ടപ്പാറ അനുഗ്രഹ പ്രഭാഷണം നിർവഹിക്കും.
സി എസ് ഡി എസ് സംസ്‌ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, വൈസ് പ്രസിഡന്റ്‌മാരായ പ്രവീൺ ജെയിംസ്, വി പി തങ്കപ്പൻ, കെ സി പ്രസാദ്,സി എസ് ഡി എസ് സംസ്‌ഥാന സെക്രട്ടറിമാരായ ലീലാമ്മ ബെന്നി, ചിന്നമ്മ ആന്റണി, ജോസഫ് പി പി, ട്രഷറർ ഷാജി മാത്യു, ചരിത്രകാരൻ ഡോ വിനിൽ പോൾ, ഡോ ആർ എൽ വി രാമകൃഷ്ണൻ,വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി റെജി,
ഐക്യമലയരയ മഹാസഭ ജനറൽ സെക്രട്ടറി പി കെ സജീവ്,എസ് എൻ ഡി പി ചങ്ങനാശ്ശേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, സാമൂഹ്യ പ്രവർത്തക ധന്യ രാമൻ, സാധുജന പരിപാലന സംഘം ജനറൽ സെക്രട്ടറി സുരേഷ് ജഗതി, പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി മധു വാകത്താനം,കോട്ടയം നഗരസഭ മുൻ ചെയര്പേഴ്സൻ ഡോ പി ആർ സോന, വാഴൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഓമന അരവിന്ദാക്ഷൻ, കുറിച്ചി ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സിന്ധു സജി,വാഴൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് വി എൻ മനോജ്,
റവ ഡോ സജി കെ ചാക്കോ വാഴൂർ, ശാരൊൺ ചർച്ച് ഓവർസിയർ റവ ബിനോയ് ജോസഫ്, സെന്റ് മേരിസ് സി എസ് ഐ ചർച്ച് വൈദികൻ റവ അലക്സ് എബ്രഹാം, വിജയപുരം ഗ്രാമപഞ്ചായത് പ്രസിഡന്റ് വി ടി സോമൻകുട്ടി,സി എസ് വൈ എഫ് സംസ്‌ഥാന പ്രസിഡന്റ് ടി എ കിഷോർ, സണ്ണി ഉരപ്പാങ്കൽ,സി എം ചാക്കോ, പ്രസന്ന ആറാണി,സി എസ് വൈ എഫ് സംസ്‌ഥാന ജനറൽ സെക്രട്ടറി ആഷ്‌ലി ബാബു,ടി പി രവീന്ദ്രൻ,സജി മുകുളയിൽ,ബിജുനു സജി,സുമിത് മോൻ പാമ്പാടി, പ്രണീത ബെന്നി, താലൂക്ക് മുനിസിപ്പൽ പഞ്ചായത്ത് കുടുംബയോഗം നേതാക്കൾ പ്രസംഗിക്കും.
സെപ്റ്റംബർ 1 മുതൽ 8 വരെ അംബേദ്കർ ഭവനിൽ മെഡിക്കൽ ക്യാമ്പ്, യുവജന വനിത ചെസാം സമ്മേളനങ്ങളും നേതൃയോഗങ്ങളും സെപ്റ്റംബർ 8 ന് ജന്മദിന സമ്മേളനവും നടത്തും.ആഘോഷ പരിപാടികളോട് അനുബന്ധിച്ച് വിദ്യാഭ്യാസ അവാർഡ് ദാനവും വിവിധ സഹായ വിതരണവും നടത്തും.
ആഘോഷ പരിപാടികൾക്ക് മാറ്റ് കൂട്ടാൻ ഡോ ആർ എൽ വി രാമകൃഷ്ണന്റെ നൃത്തം, വാഴൂർ സാബു നയിക്കുന്ന ഗാനമേള, കുമിളി വാവാവം കലാസമിതി നടത്തുന്ന നാടൻപാട്ടും ദൃശ്യവിഷ്ക്കാരവും, മ്യൂസിക് ഫ്യൂഷൻ ഷോ, CSDS കലാസാംസ്‌കാരിക സമിതിയുടെ വിവിധ കലാപരിപാടികൾ തുടങ്ങിയവ വേദിയിൽ അരങ്ങേറും.