അതിരമ്പുഴയില്‍ വ്യവസായിയെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം; കാര്‍ അപകടത്തില്‍ പെട്ടതോടെ ക്വട്ടേഷന്‍ സംഘം പോലീസ് പിടിയില്‍, പിന്നില്‍ ഏറ്റുമാനൂരിലെ വ്യവസായിയെന്ന് സംശയം?

ഏറ്റുമാനൂര്‍: അതിരമ്പുഴയില്‍ കാല്‍നട യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച സംഭവം ആസൂത്രിത കൊലപാതക ശ്രമമെന്നു സംശയം. രാവിലെ നടക്കാനിറങ്ങിയ ആളെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്നാണ് ആദ്യം കരുതിയിരുന്നത്.

എന്നാല്‍ നടന്നത് സാധാരണ അപകടം അല്ലെന്നും വ്യവസായിയെ അപായപ്പെടുത്താനുളള ആസൂത്രിത ശ്രമമാണു നടന്നതെന്നുമാണ് സൂചന.

Advertisements

അപകടത്തില്‍ സാരമായി പരിക്കേറ്റ അതിരമ്പുഴ സ്വദേശി കുടിലില്‍ സെബാസ്റ്റ്യനെ (നെല്‍സണ്‍ -58) ഗുരുതര പരിക്കുകളോടെ തെള്ളകത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമിത വേഗത്തിലെത്തിയ കാര്‍ നടക്കാനിറങ്ങിയ സെബാസ്റ്റ്യനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. റോഡില്‍ തലയടിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ സെബാസ്റ്റ്യനെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

ശനിയാഴ്ച രാവിലെ ഏഴു മണിയോടെ അതിരമ്പുഴ -പാറോലിക്കല്‍ റോഡിലാണ് സംഭവം. സെബാസ്റ്റിയനും ഏറ്റുമാനൂരിലെ ഒരു വ്യവസായിയും തമ്മില്‍ ചില സാമ്പത്തിക തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.

ഇയാള്‍ ക്വട്ടേഷന്‍ നല്‍കിയതാണോ എന്നും അപകടം ആസൂത്രിതമാണോ എന്നും പോലീസ് അന്വേഷിച്ചു വരുന്നു.

സെബാസ്റ്റിയനെ ഇടിച്ചുവീഴ്ത്തിയതിനു ശേഷം രക്ഷപെടാനുള്ള ശ്രമത്തില്‍ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇതോടെയാണ് ക്വട്ടേഷന്‍ സംഘം പിടിയിലായത്.

മൂന്നു പേരാണ് കാറിലുണ്ടായിരുന്നത്. ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂരിലെ വ്യാപാരിയെയും ചോദ്യം ചെയ്യും. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You May Also Like

Leave a Reply