ജനപക്ഷത്തില്‍ ചേക്കേറി സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; ആശങ്കയില്‍ ഇടതുപക്ഷം

എരുമേലി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ഥി നിര്‍ണയം അടക്കം രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടയില്‍ ഇടതുപക്ഷത്തെ ഞെട്ടിച്ച് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ജനപക്ഷത്തു ചേര്‍ന്നു.

മലയോരമേഖലയായ മണിപ്പുഴ, വട്ടോംകുഴി ഭാഗത്തുനിന്നുമാണ് സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ ജനപക്ഷം പാര്‍ട്ടിയിലേക്ക് ചേക്കേറിയത്.

പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ് നേതൃത്വം നല്‍കുന്ന ജനപക്ഷം പാര്‍ട്ടിയിലേക്ക് നേതാക്കളും അണികളും പോയത് കനത്ത തിരിച്ചടിയായിരിക്കുകയാണ് ഇടതുപക്ഷത്തിന്. വ്യാപാരഭവനില്‍ നടന്ന യോഗത്തില്‍ വെച്ച് 12 പേരാണ് ജനപക്ഷം പാര്‍ട്ടിയില്‍ ചേര്‍ന്നത്.

പാര്‍ട്ടിയിലെത്തിയ പ്രവര്‍ത്തകരെ പിസി ജോര്‍ജ് എംഎല്‍എയും നേതാക്കളും നേരിട്ടെത്തി അംഗത്വം നല്‍കി സ്വീകരിച്ചു. ഇനിയും ഏഴോളം പേര്‍ പാര്‍ട്ടി വിട്ട് ജനപക്ഷം പാര്‍ട്ടിയില്‍ ചേരാന്‍ ഉണ്ടെന്നാണ് സൂചന.

ഡിവൈഎഫ്‌ഐ മണിപ്പുഴ യൂണിറ്റ് അംഗങ്ങളും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളും ആണ് ജനപക്ഷം പാര്‍ട്ടിയില്‍ ചേര്‍ന്നത്. എരുമേലി പഞ്ചായത്തില്‍ ആദ്യമായാണ് സിപിഎം, ഡിവൈഎഫ്‌ഐയില്‍ നിന്നും ഇത്രയുമധികം ആളുകള്‍ ജനപക്ഷം പാര്‍ട്ടിയിലേക്ക് ചേക്കേറുന്നത്.

പാര്‍ട്ടിയിലേക്ക് വന്ന പുതിയ പ്രവര്‍ത്തകരില്‍ ചിലരെ ചില വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികള്‍ ആക്കുമെന്നും സൂചനയുണ്ട്.

പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള രഹസ്യ ഒരുക്കങ്ങള്‍ പാര്‍ട്ടി അണിയറയില്‍ നടക്കുന്നതിനിടെ സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളും അണികളും പാര്‍ട്ടി വിട്ട് ജനപക്ഷത്തു ചേര്‍ന്നതു ഇടതുപക്ഷത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: