പാര്‍ട്ടി വിപ്പ് ലംഘിച്ചു; ഈരാറ്റുപേട്ടയില്‍ സിപിഎം കൗണ്‍സിലറിനെ അയോഗ്യയാക്കി

ഈരാറ്റുപേട്ട: നഗരസഭ കൗണ്‍സിലര്‍ സുല്‍ഫത്ത് നൗഫല്‍ഖാനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കി. നഗരസഭയില്‍ നടന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി.

സിപിഎം കൗണ്‍സിലറായ സുല്‍ഫത്ത് പാര്‍ട്ടി നല്‍കിയ വിപ്പ് ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഇടതുപക്ഷ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായിരുന്ന ലൈലാ പരീത് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയിരുന്നു. ഈ പരാതിയിന്‍മേലാണ് അയോഗ്യത കല്‍പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്.

24-ാം വാര്‍ഡ് ചിറപറയില്‍ നിന്നുള്ള കൗണ്‍സിലറാണ് സുല്‍ഫത്ത്. നേരത്തെ ഒരു കൗണ്‍സിലര്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജി വെച്ചിരുന്നു. ഇതോടെ ഇനി 26 കൗണ്‍സിലര്‍മാര്‍ മാത്രമാണ് ഇനിയുള്ളത്.

Leave a Reply

%d bloggers like this: