പാലായില്‍ ‘ശുചിമുറി’ വിവാദം; മുന്‍സിപ്പല്‍ ചെയര്‍മാനെതിരെ സിപിഎം

കോട്ടയം: സ്വാതന്ത്ര്യ സമരസേനാനിയും മുന്‍ എംപിയും മാണി സി കാപ്പന്‍ എംഎല്‍എയുടെ പിതാവുമായ ചെറിയാന്‍ ജെ കാപ്പന്റെ സ്മാരകമായി പണിത മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ കവാടത്തോട് ചേര്‍ന്ന് ശുചിമുറി തുറന്നതില്‍ ഭരണപക്ഷത്തിനിടയില്‍ ഭിന്നത പുകയുന്നു. ചെറിയാന്‍ ജെ കാപ്പനെ അപമാനിക്കാന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചു സിപിഎം രംഗത്തുവന്നു.

മുന്‍സിപ്പാലിറ്റിയുടെ നിയന്ത്രണത്തിലുള്ള സിന്തറ്റിക്ക് ട്രാക്കോടുകൂടിയ സ്‌റ്റേഡിയത്തിന്റെ കവാടമാണ് ചെറിയാന്‍ ജെ കാപ്പന്റെ സ്മാരകം. പൊതുശുചിമുറി വേണമെന്ന ആവശ്യം അംഗീകരിച്ച് കവാടത്തിനോട് ചേര്‍ന്ന് കായികതാരങ്ങള്‍ക്കായി നിര്‍മിച്ച മൂത്രപ്പുര ചെയര്‍മാന്‍ ആന്റോ ജോസഫ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിരുന്നു. കൗണ്‍സില്‍ കൂടാതെയാണ് അദ്ദേഹം തീരുമാനമെടുത്തത്. ഇതാണ് വിവാദത്തിന് കാരണം.

Advertisements

സംഭവത്തില്‍ വിവാദമില്ലെന്നും ഇത്രെയും ചെറിയ കാര്യങ്ങള്‍ക്ക് കൗണ്‍സില്‍ കൂടേണ്ട ആവശ്യമില്ലെന്നുമാണ് ആന്റോ ജോസഫിന്റെ നിലപാട്. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമെന്ന നിലയിലാണ് മൂത്രപ്പുര തുറന്നതെന്നും ഇത് താത്കാലികമായി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി

You May Also Like

Leave a Reply