ഈരാറ്റുപേട്ടയെ നടുക്കി പട്ടാപ്പകല്‍ നടുറോഡില്‍ അക്രമം; വെട്ടി കൊലപ്പെടുത്താന്‍ ശ്രമത്തിൽ സിപിഐഎം പ്രവര്‍ത്തകനു പരിക്ക്

ഈരാറ്റുപേട്ട: സിപിഐഎം പ്രവര്‍ത്തകനെ എസ്.ഡി.പി.ഐ ഗുണ്ടകള്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു . ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ നൂര്‍ സലാമിനെ പാലാ താലൂക് ആശുപത്രിയിലേക്ക് മാറ്റി.

രാവിലേ വീട്ടിലേക്കുള്ള സാധനങ്ങള്‍ മേടിച് സ്‌കൂട്ടറില്‍ തിരിച്ചു വരികയായിരുന്ന നൂര്‍ സലാമിനെ അരുവിത്തുറ കോളേജിന്റ മുന്നില്‍ വെച്ച് ആക്രമിക്കുകയായിരുന്നു. എസ്.ഡി.പി ഐ പ്രവര്‍ത്തകരാണ് അക്രമണത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു.

Advertisements

സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടയില്‍ കമ്പി വടി കൊണ്ട് അദ്യം കൈക്ക് അടിച്ച പ്രതികള്‍ വാഹനം എടുത്തു പിന്നെയും മുന്നോട്ട് പോകാന്‍ ശ്രമിച്ച നൂര്‍സലാമിന്റെ കാലിന് വീണ്ടും അടിച്ചു.

തുടര്‍ന്ന് സ്‌കൂട്ടറിന്റെ നിയന്ത്രണം വീട്ട് റോഡിലേക്ക് മറിഞ്ഞു വീണ നൂര്‍സലാമിനെ കമ്പിയും, മൂര്‍ച്ചയുള്ള ആയുധവും ഉപയോഗിച്ച് അടിക്കുകയും വെട്ടുകയുമായിരുന്നു.

തുടര്‍ന്ന് മൂര്‍ച്ചയുള്ള ആയുധം വെച്ച് കുത്താന്‍ ശ്രെമിച്ചപ്പോള്‍ കൈ കൊണ്ട് തടയുന്നതിനിടെ കൈ വിരലിനും ഗുരുതര പരിക്കുകളേറ്റു.

കൈക്കും കാലിനും വെട്ടേറ്റ നൂര്‍ സലാമിനെ ഈരാറ്റുപേട്ടയിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിച്ചുവെങ്കിലും ഗുരുതര പരിക്കുള്ളതിനാല്‍ പാലാ താലൂക്ക് ആശുപത്രിയിലേക്ക് മറ്റുകയായിരുന്നു.

You May Also Like

Leave a Reply