Poonjar News

സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ ആരംഭിച്ചു

പിണ്ണാക്കനാട് : രണ്ടാം ഇടത് സർക്കാരിനെതിരായ അപവാദ പ്രചരണങ്ങൾക്കെതിരെ സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ ആരംഭിച്ചു. ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് ക്യാപ്റ്റനും, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് മനേജറുമായി നടത്തുന്ന ജാഥ പിണ്ണാക്കനാട് ടൗണിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിജെ ജോസഫ് ഉദ്‌ഘാടനം ചെയ്തു.

തിങ്കൾ -ചൊവ്വ ദിവസങ്ങളിലായി ഏരിയയിലെ 11 പഞ്ചായത്തുകളിലെ 25 കേന്ദ്രങ്ങളിൽ ജാഥക്ക് സ്വീകരണം നൽകും. ഏരിയ കമ്മിറ്റി അംഗങ്ങളായ രമേഷ് ബി വെട്ടിമറ്റം, സികെ ഹരിഹരൻ, തോമസ് മാത്യു, അഡ്വ വി എൻ ശശിധരൻ, ടി മുരളി, വികെ മോഹനൻ, ലോക്കൽ സെക്രട്ടറി റെജി ജേക്കബ്, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്‌ കെ ആർ അമീർഖാൻ എന്നിവർ സംസാരിച്ചു.

തിങ്കൾ രാവിലേ 9 ന് പ്രാവിത്താനത്ത് നിന്നും ജാഥ ആരംഭിക്കും തുടർന്ന് കൊല്ലപ്പള്ളി, നീലൂർ, മേലുകാവ് ടൗൺ, മേലുകാവ് സെന്റർ, പഴുക്കക്കാനം, മൂന്നിലവ്, കളത്തുക്കടവ്, കടുവാമൂഴി, പനക്കപ്പാലം എന്നിവിടങ്ങളിൽ സ്വീകരണത്തിന് ശേഷം ഭരണങ്ങനത്ത് അവസാനിക്കും.

Leave a Reply

Your email address will not be published.