അമ്പാറനിരപ്പേല്‍ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പന്നിഫാമിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ സിപിഐ; തിടനാട് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നില്‍പു സമരം നടത്തി

അമ്പാറനിരപ്പേല്‍: അമ്പാറനിരപ്പേല്‍ ഭാഗത്ത് സ്വകാര്യ വ്യക്തി നടത്തുന്ന പന്നിഫാം അടച്ചുപൂട്ടണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിഷേധം ക്തിപ്പെടുത്താന്‍ സിപിഐ. പന്നിഫാം പകര്‍ച്ചവ്യാധിക്കു കാരണമായേക്കാമെന്നും പ്രദേശവാസികള്‍ക്ക്് വലിയ പ്രശ്‌നമാണ് ഫാം സൃഷ്ടിക്കുന്നതെന്നും സിപിഐ ആരോപിച്ചു.

കഴിഞ്ഞ ദിവസം പന്നി ഫാമിനു സമീപത്തെ റോഡില്‍ പ്രതിഷേധ നില്‍പു സമരം നടത്തിയ സിപിഐ പ്രവര്‍ത്തകര്‍ ഇന്ന് തിടനാട് പഞ്ചായത്ത് ഓഫീസിനു മുന്നിലും നില്‍പു സമരം നടത്തി.

ഗ്രീന്‍ കാറ്റഗറി ക്ലീന്‍ പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റോടെയാണ് ഫാം പ്രവര്‍ത്തിക്കുന്നത്. ഇത്തരം സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് പഞ്ചായത്ത് അനുമതി ആവശ്യമില്ല. അതിനാല്‍തന്നെ പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് പന്നി ഫാം പ്രവര്‍ത്തിക്കുന്നതെന്നും വാര്‍ഡ് മെമ്പര്‍ ഓമന പറഞ്ഞു.

ഈ സാഹചര്യത്തില്‍ ഉന്നതതലത്തില്‍ പരാതി നല്‍കുന്ന നടപടികളടക്കം സ്വീകരിക്കുമെന്നും പന്നി ഫാം അടച്ചുപൂട്ടുന്നതിനും പ്രദേശവാസികളുടെ ആരോഗ്യം കാത്തുരക്ഷിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഓമന കൂട്ടിച്ചേര്‍ത്തു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: