Erattupetta News

ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിൽ വർഷങ്ങൾക്ക് മുമ്പ് അംഗീകരിച് അനുവദിച്ച 137 വീടുകൾക്ക് അടിയന്തരമായി ഫണ്ട് അനുവദിക്കുക;മുൻസിപ്പാലിറ്റിയുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക: സിപിഐ

ഈരാറ്റുപേട്ട: വീടില്ലാത്തവരുടെ അപേക്ഷ എടുത്ത് അംഗീകരിക്കുകയും ലിസ്റ്റ് പ്രസിദ്ധീകരിച്ച് 137 കുടുംബങ്ങൾക്ക് പണം നൽകാതെ വഞ്ചിക്കുന്ന മുൻസിപ്പാലിറ്റിയുടെ നടപടിക്കെതിരെ സിപിഐ ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പാലിറ്റി യിലേക്ക് ബഹുജന മാർച്ച് നടത്തി. നഗരസഭയുടെ മുൻപിൽ നടന്ന ധർണ സിപിഐ ലോക്കൽ അസി.സെക്രട്ടറി സഖാവ് ഷമ്മാസ് ലത്തീഫ് അധ്യക്ഷത വഹിച്ചു.

സമരം സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി എം ജി ശേഖരൻ ഉദ്ഘാടനം ചെയ്തു. കടുവാമുഴി ബസ്റ്റാൻഡ് തുറന്നു പ്രവർത്തിക്കുക, ടൗൺ ബസ്റ്റാൻഡ് പൊളിച്ചു പണിയുക, മാലിന്യ സംസ്കരണം ശാസ്ത്രീയമായി നടപ്പിലാക്കുക, പൊളിഞ്ഞു കിടക്കുന്ന റോഡുകൾ ഉടൻ പണിയുക, പണിതു കിടക്കുന്ന കെട്ടിട മുറികൾ ഉടൻ ലേലം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിൽ ഉന്നയിച്ചു. സഖാക്കൾ ഇ കെ മുജീബ്, കെ ഐ നൗഷാദ് ,കെഎസ് നൗഷാദ്, നൗഫൽഖാൻ, എംഎ നാസറുദ്ദീൻ, മുഹമ്മദ് ഹാരിസ് എന്നിവർ പ്രസംഗിച്ചു.

സക്കീർ ഹുസൈൻ, എംഎം മനാഫ്,ആരിഫ്, അജ്മൽ,ഹാശിം, TK ഇസ്മയിൽ,ഫാത്തിമ, റസാക്ക് ,രതീഷ്‌,വിജയമ്മ, തുടങ്ങിയവർ മാർച്ചിനും, ധർണ്ണക്കും നേതൃത്വം നൽകി.

Leave a Reply

Your email address will not be published.