Erattupetta News Uncategorized

അന്ധവിശ്വാസങ്ങൾക്കെതിരെ യുവതലമുറ അണിനിരക്കണം സി.പി ജോൺ

ആധുനിക കേരളത്തെ പിന്നോട്ട് നയിക്കുന്ന അന്ധവിശ്വാസങ്ങളും , അനാചാരങ്ങളും സമൂഹത്തിൽ പിടിമുറുക്കുന്നതിൽ സി.എം.പി ജനറൽ സെക്രട്ടറി സി.പി ജോൺ ഉത്കണ്ഠ രേഖപ്പെടുത്തി.

സി.എം. പി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്ന ഉണരു കേരളം കാമ്പെയിന്റെ ഭാഗമായി ഈരാറ്റുപേട്ടയിൽ പൂഞ്ഞാർ ഏരിയാ ക്കമ്മിറ്റി സംഘടിപ്പിച്ച കുടുബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ യുവ തലമുറ ഈ അനാചാരങ്ങളെ ചെറുത്തു തോൽപ്പിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു നാടിനെ ഗ്രസിക്കുന്ന മയക്കുമരുന്നു വിപത്തിൽ സമുഹം ജാഗ്രത കാട്ടണമെന്ന് പറഞ്ഞ അദ്ദേഹം മയക്കുമരു കേസുകളിൽ പിടിക്കപ്പെടുന്നവരിൽ ദുരിഭാഗവും ഡി.വൈ.എഫ്.ഐ ബന്ധമുള്ളവരാണെന്ന് ആരോപിച്ചു.

ജോർജ് കുര്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ: , കെ.സുരേഷ് ബാബു .അഡ്വ എ രാജീവ്, സ : എൻ.ഐ മത്തായി, സ : തോമസുകുട്ടി മൂന്നാനപ്പള്ളി, സ : സജി സിറിയക്ക് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.