മീനച്ചില്‍ പഞ്ചായത്തില്‍ ഒരാഴ്ചയ്ക്കിടെ പനി ബാധിച്ചു ചത്തത് 5 പശുക്കള്‍; പനയ്ക്കപാലത്തും പ്ലാശനാലും രോഗം സ്ഥിരീകരിച്ചു

പാലാ: മീനച്ചില്‍ പഞ്ചായത്തിലെ വിളക്കുമാടം, പൈക മേഖലയില്‍ പശുക്കള്‍ പനി ബാധിച്ച് ചത്തു. ഒരാഴ്ചയ്ക്കിടെ അഞ്ചു പശുക്കളാണ് പഞ്ചായത്തില്‍ മാത്രം ചത്തത്.

കനത്ത പനിയും തളര്‍ച്ചയുമാണ് ലക്ഷണം. വിളക്കുമാടം, പൈക സ്വദേശികളുടെ പശുക്കളാണ് ചത്തത്.

Advertisements

പ്ലാശനാല്‍, തലപ്പലം, പനച്ചിപ്പാറ, പനയ്ക്കപ്പാലം, തലനാട് എന്നിവിടങ്ങളിലും രോഗം കണ്ടെത്തിയിട്ടുണ്ട്.

You May Also Like

Leave a Reply