കടുത്തുരുത്തി : കടുത്തുരുത്തി ബ്ലോക്കിലെ ആപ്പാഞ്ചിറ ക്ഷീര സംഘത്തിലെ ജോബി ജോസഫിന്റെ പശു ഫാമിലെ പശു ചത്ത സംഭവത്തിൽ ജോബി ജോസഫിന് എത്രയും വേഗം അടിയന്തിര ധനസഹായം നൽകണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറും, കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റും മായ സന്തോഷ് കുഴിവേലിൽ അധികാരികളോട് ആവശ്യപെട്ടു.


കെ.എസ് കാലിതീറ്റ കൊടുത്തതിന് ശേഷമാണ് പത്ത് പശുക്കൾക്ക് ഭക്ഷ്യ വിഷബാധ ഏറ്റത്. അതിൽ ഒരു പശുവാണ് ചത്തത്. കെ.എസ് കാലിതീറ്റയുടെ വിതരണവും, നിർമ്മാണവും എത്രയും വേഗം നിർത്തി വച്ച് കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സന്തോഷ് കുഴിവേലി ആവശ്യപെട്ടു.