അരുവിത്തുറ സെന്റ് മേരീസില്‍ ‘കോവിദ്യ – 2021’ നിവിന്‍ പോളി ഉദ്ഘാടനം ചെയ്യും

കോവിഡ് – 19 മഹാമാരിയില്‍ വീടുകളില്‍ തളയ്ക്കപ്പെട്ടു പോയ കുരുന്നുകള്‍ക്ക് ഉണര്‍വേകി അരുവിത്തുറ സെന്റ് മേരീസ് ഒരുക്കുന്ന പുതുവത്സര സമ്മാനമാണ് കോവിദ്യ- 2021. സ്‌കൂളിന്റെ 57-ാമത് വാര്‍ഷികാഘോഷമാണ് കോവിദ്യ- 2021 എന്ന പേരില്‍ അരങ്ങേറുക.

പേരിന്റെ പുതുമക്കൊപ്പം സംഘാടനത്തിന്റെ മികവു കൊണ്ടും ശ്രദ്ധേയമായി കഴിഞ്ഞു ‘കോവിദ്യ- 2021.’ എന്നും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന സ്‌കൂളിന്റെ വാര്‍ഷികാഘോഷവും ഇക്കുറി വേറിട്ട രീതിയിലായി.

Advertisements

കുട്ടികളുടെ നിരവധി കലാപരിപാടികളോടെ വാര്‍ഷികാഘോഷം അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍ .

ഈ മാസം 20-ാ0 തിയതി നടക്കുന്ന വാര്‍ഷികാഘോഷത്തിന് സ്‌കൂള്‍ മാനേജര്‍ റവ.ഫാ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ അധ്യക്ഷത വഹിക്കുന്നതാണ്.പ്രശസ്ത സിനിമാ താരം നിവിന്‍ പോളി മുഖ്യാതിഥി ആയിരിക്കും.

‘കോവിദ്യ- 2021’ ല്‍ സ്‌കൂളിലെ 400 ഓളം കുട്ടികള്‍ സ്‌കൂളിന്റെ സ്വന്തം യൂട്യൂബ് ചാനലില്‍ തത്സമയം അണിനിരക്കുമെന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി. സൗമ്യ അറിയിച്ചു.

You May Also Like

Leave a Reply