കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്റെ പേരില്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പോലീസ്

കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്റെ പേരില്‍ പണം തട്ടാന്‍ ശ്രമം. കോവിഡ് വാക്‌സിന്‍ എടുക്കാന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഫോണിലേക്ക് വിളിയെത്തുക.

ഇതിനായി ആധാര്‍ നമ്പര്‍, ഇമെയില്‍ വിലാസം അടക്കമുള്ള വിവരങ്ങളാണ് തട്ടിപ്പുസംഘങ്ങള്‍ തേടുന്നത്. ആധാര്‍ നമ്പര്‍ നല്‍കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നടപടിയുടെ ഭാഗമായി ഫോണിലേക്ക് ഒ.ടി.പി. അയക്കുകയും ഇവ ചോദിക്കുകയും ചെയ്യും.

Advertisements

ഇതുവഴിയാണ് പണം തട്ടുന്നത്. ഒ.ടി.പി. നല്‍കുന്ന ഉടന്‍ ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെടും. മുംബൈയില്‍ സമാന സംഭവം നടന്നതിന്റെ പാശ്ചാത്തലത്തില്‍ സംസ്ഥാനത്തും പോലീസ് ജാഗ്രതാനിര്‍ദ്ദശം പുറപ്പെടുവിച്ചിട്ടുണ്ട്.

ശ്രദ്ധിക്കുക…! കോവിഡ് വാക്‌സിന്‍ സംബന്ധിച്ച് ഇമെയിലിലും മൊബൈലിലും എത്തുന്ന ലിങ്കുകള്‍ തുറക്കരുത്. സന്ദേശങ്ങളിലും ഫോണ്‍വിളികളിലും മറുപടി നല്‍കരുത്.

You May Also Like

Leave a Reply