പ്രതീക്ഷയോടെ കേരളം; കോവിഡ് വാക്സിന്‍ കുത്തിവയ്പ്പിനുള്ള ഡ്രൈ റണ്‍ സംസ്ഥാനത്ത് ആരംഭിച്ചു

തിരുവനന്തപുരം: കോവിഡ് വാക്സിന്‍ കുത്തിവയ്പ്പിനുള്ള ഡ്രൈ റണ്‍ സംസ്ഥാനത്ത് ആരംഭിച്ചു. വാക്സിന്‍ സംഭരണത്തിനായുള്ള കോള്‍ഡ് സ്റ്റോറേജ് അടക്കം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

2 മുതല്‍ 8 ഡിഗ്രി വരെ ഊഷ്മാവില്‍ സൂക്ഷിക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിതരണ ശൃംഖലകളും തയ്യാറായി കഴിഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ,കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെ രണ്ടായിരത്തിലേറെ ആശുപത്രികള്‍ ഇതിനായി തയ്യാറായിക്കഴിഞ്ഞു.

ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ വര്‍ക്കര്‍മാര്‍, ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്സിന്‍ നല്‍കുക.

തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ 6 കേന്ദ്രങ്ങളിലാണ് രാവിലെ 9 മുതല്‍ 11 മണി വരെ ഡ്രൈ റണ്‍ നടക്കുക. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം ഡ്രൈ റണ്ണില്‍ പങ്കെടുക്കും.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply