പാലാ: മെഗാ കോവിഡ് വാക്സിനേഷന് ഡ്രൈവ് വിജയകരമായി പൂര്‍ത്തിയാക്കി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ. ഞായറാഴ്ച്ച (25/07/2021) രാവിലെ 10 മുതല്‍ 4 മണി വരെ നടന്ന വാക്സിനേഷന് പ്രോഗ്രാമില്‍ മൂവായിരത്തോളം ആളുകള്‍ക്ക് വാക്സിന് വിതരണം ചെയ്യുവാന്‍ ആശുപത്രിക്ക് സാധിച്ചു.
ആശുപത്രിയിലെ മുഴുവന്‍ സജ്ജീകരണകളും മികച്ച രീതിയില്‍ ഒന്നിച്ചു പ്രവര്‍ത്തിപ്പിച്ചും വാക്സിനേഷന് സ്വീകരിക്കാന്‍ എത്തിയവര്‍ക്കെല്ലാം സുരക്ഷിതമായ അന്തരീക്ഷം സൃഷിട്ടിച്ചും മാര്‍ സ്ലീവാ മെഡിസിറ്റി പാലാ മികവ് പുലര്‍ത്തി.
കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചു നടത്തിയ മെഗാ വാക്സിനേഷന് ഡ്രൈവില്‍ പൊതുജനങ്ങള്‍ക്ക് പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സാധിച്ചു. ഒരു ഡോസിന് 700 രൂപാ നിരക്കിലായിരുന്നു പൊതുജനങ്ങള്‍ക്ക് വാക്സിന് ലഭ്യമാക്കിയത്.
കോവിഡിനെതിരിയുള്ള പോരാട്ടത്തില്‍ ഒറ്റ ദിവസം മുവായിരത്തില്‍പ്പരം ആളുകള്‍ക്ക് വാക്സിന് നല്കി ജനങ്ങള്‍ക്കായി നിലകൊള്ളുവാന്‍ സാധിച്ചത് അഭിമാന നേട്ടമായി കരുതുന്നുവെന്നും അതിനായി സഹകരിച്ച മുഴുവന്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ നന്ദി അറിയിക്കുന്നുവെന്നും മാനേജിങ് ഡയറക്ടര്‍ മോണ്‍.
എബ്രഹാം കൊല്ലിത്താനത്തുമലയില്‍ അറിയിച്ചു. മെഗാ വാക്സിനേഷന് പ്രോഗ്രാമിലൂടെ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ഒരു ദിവസം ഒരു സ്ഥലത്തു വാക്സിനേഷന് നടത്തിയെന്ന പ്രതേൃകതയും മാര്‍ സ്ലീവാ മെഡിസിറ്റി പാലാ കൈവരിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19