കോട്ടയം ജില്ലയില്‍ ഇതുവരെ 60 വയസിനു മുകളിലുള്ള 320672 പേര്‍ക്ക് ഒന്നാം ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കി. ജില്ലയില്‍ ഈ പ്രായ വിഭാഗത്തില്‍ ആകെ 335962 പേര്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. 95 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയായി. ഇനി 15290 പേര്‍ക്കാണ് ഒന്നാം ഡോസ് നല്‍കാനുള്ളത്.
ഓഗസ്റ്റ് 15 നകം 60 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇതനുസരിച്ച് ജില്ലയിലെ 54 കേന്ദ്രങ്ങളില്‍ ഇവര്‍ക്ക് ഇന്ന് (ഓഗസ്റ്റ് 14) നേരിട്ടെത്തി ഒന്നാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. രാവിലെ 10 മുതലാണ് വാക്‌സിനേഷന്‍.
വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ.
1.അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം
2.അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
3.അയര്‍ക്കുന്നം പ്രാഥമികാരോഗ്യ കേന്ദ്രം
4.കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍
5.ബ്രഹ്‌മമംഗലം പ്രാഥമികാരോഗ്യ കേന്ദ്രം
6.ചങ്ങനാശേരി ജനറല്‍ ആശുപത്രി
7.രാമപുരം കമ്യൂണിറ്റി ഹാള്‍
8.ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
9.ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം
10.ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം
11.എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
12.ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
13.തിരുവാര്‍പ്പ് സര്‍ക്കാര്‍ യു.പി. സ്‌കൂള്‍
14.കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം
15.കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം
16.കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം
17.കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി
18.കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം
19.കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
20.കൊഴുവനാല്‍ പ്രാഥമികാരോഗ്യ കേന്ദ്രം
21.കുമരകം ആറ്റാമംഗലം പള്ളി ഹാള്‍
22.കുറവിലങ്ങാട് താലൂക്ക് ആശുപത്രി
23.കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രം
24.മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം
25.മണര്‍കാട് പ്രാഥമികാരോഗ്യ കേന്ദ്രം
26.മറവന്തുരുത്ത് കുടുംബാരോഗ്യ കേന്ദ്രം
27.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി
28.മീനടം പ്രാഥമികാരോഗ്യ കേന്ദ്രം
29.മുണ്ടക്കയം പ്രാഥമികാരോഗ്യ കേന്ദ്രം
30.മുണ്ടന്‍കുന്ന് കുടുംബാരോഗ്യ കേന്ദ്രം
31.മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രം
32.നാട്ടകം കുടുംബാരോഗ്യ കേന്ദ്രം
33.നെടുംകുന്നം പ്രാഥമികാരോഗ്യ കേന്ദ്രം
34.ഓണംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം
35.പൈക സാമൂഹികാരോഗ്യ കേന്ദ്രം
36.പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം
37.പാലാ ജനറല്‍ ആശുപത്രി
38.പാമ്പാടി താലൂക്ക് ആശുപത്രി
39.പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം
40.പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
41.പാറത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം
42.പുതുപ്പള്ളി സെന്റ് ജോര്‍ജ് എല്‍.പി സ്‌കൂള്‍
43.സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രം
44.തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
45.ചീരഞ്ചിറ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍
46.തൃക്കൊടിത്താനം സാമൂഹികാരോഗ്യ കേന്ദ്രം
47.ടിവി പുരം പ്രാഥമികാരോഗ്യ കേന്ദ്രം
48.ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രം
49.ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം
50.ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് പള്ളി ഹാള്‍
51.വൈക്കം താലൂക്ക് ആശുപത്രി
52.വാകത്താനം പ്രാഥമികാരോഗ്യ കേന്ദ്രം
53.കൊടുങ്ങൂര്‍ കമ്യൂണിറ്റി ഹാള്‍
54.വെള്ളാവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19