വെള്ളിയാഴ്ച വാക്‌സിനേഷന്‍ 11 കേന്ദ്രങ്ങളില്‍; ബുക്കിംഗ് ആരംഭിച്ചു, ബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കേണ്ട ലിങ്ക്

കോട്ടയം: ജില്ലയില്‍ നാളെ (ഏപ്രില്‍ 30) 11 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നടക്കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്സിനാണ് നല്‍കുക.

കോവിന്‍ (www.cowin.gov.in ) പോര്‍ട്ടലില്‍ വ്യാഴാഴ്ച രാത്രി ഒന്‍പതു മുതല്‍ രജിസ്‌ട്രേഷനും ബുക്കിംഗും ആരംഭിച്ചു.

Advertisements

ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് നാളെ വാക്‌സിന്‍ നല്‍കുക. രണ്ടാം ഡോസ് സ്വീകരിക്കാന്‍ സമയമായവര്‍ മാത്രം ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

വാക്സിന്‍ കൂടുതല്‍ ലഭ്യമാകുന്ന മുറയ്ക്ക് സ്പോട്ട് രജിസ്ട്രേഷനും ഒന്നാം ഡോസ് വാക്സിനേഷനും ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

നാളെ വാക്സിന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളുടെ പട്ടിക ചുവടെ

ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രം
അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
ചങ്ങനാശേരി ജനറല്‍ ആശുപത്രി
ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം

എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി
ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍ കോട്ടയം

കോട്ടയം മെഡിക്കല്‍ കോളേജ്
പാലാ ജനറല്‍ ആശുപത്രി
തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
വൈക്കം താലൂക്ക് ആശുപത്രി

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply