ജില്ലയില്‍ 202 പേര്‍ക്കു കൂടി കോവിഡ്

കോട്ടയം ജില്ലയില്‍ 202 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 199 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 2326 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 98 പുരുഷന്‍മാരും 82 സ്ത്രീകളും 22 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

354 പേര്‍ രോഗമുക്തരായി. 4577 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 38675 പേര്‍ കോവിഡ് ബാധിതരായി. 33988 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 11276 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം -24
കടപ്ലാമറ്റം – 20
ചങ്ങനാശേരി – 13
വൈക്കം – 11
തലയോലപ്പറമ്പ്- 9

വെച്ചൂര്‍ – 7
അകലക്കുന്നം, ഏറ്റുമാനൂര്‍, എലിക്കുളം, കൂരോപ്പട, മാഞ്ഞൂര്‍-6
വാഴപ്പള്ളി – 5
ആര്‍പ്പൂക്കര, ടി.വി പുരം, വെള്ളൂര്‍ – 4

പാമ്പാടി, ഭരണങ്ങാനം, കൊഴുവനാല്‍, മാടപ്പള്ളി, പാലാ, കരൂര്‍, പനച്ചിക്കാട്, അയര്‍ക്കുന്നം, കങ്ങഴ, അതിരമ്പുഴ, വാകത്താനം- 3
ചിറക്കടവ്, തൃക്കൊടിത്താനം, തിരുവാര്‍പ്പ്, പുതുപ്പള്ളി, ഉദയനാപുരം, മേലുകാവ്, മണര്‍കാട്, ഈരാറ്റുപേട്ട,മുളക്കുളം, നെടുംകുന്നം – 2

വെള്ളാവൂര്‍, കാണക്കാരി, ഞീഴൂര്‍, കല്ലറ, വാഴൂര്‍, കുമരകം, കറുകച്ചാല്‍, രാമപുരം, പായിപ്പാട്, കുറവിലങ്ങാട്, പള്ളിക്കത്തോട്, മുണ്ടക്കയം, കടനാട്, തിടനാട്, കടുത്തുരുത്തി, മുത്തോലി, മീനച്ചില്‍, വിജയപുരം – 1

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply