600 കടന്ന് രണ്ടാം ദിവസവും കോവിഡ്! ഇന്ന് 623 പേര്‍ക്ക് കോവിഡ്: വിശദാംശങ്ങളുമായി മുഖ്യമന്ത്രി, ലൈവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതു തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കോവിഡ് രോഗബാധ 600 കടക്കുന്നത്.

ഇന്നു 196 പേര്‍ രോഗമുക്തി കൈവരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇവര്‍ ആശുപത്രി വിട്ടു. ഇന്നു രോഗം ബാധിച്ചവരില്‍ 96 പേര്‍ വിദേശത്തു നിന്നും 76 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്.

രോഗബാധിതരായവര്‍, ജില്ല തിരിച്ച്

 • തിരുവനന്തപുരം: 157
 • കാസര്‍ഗോഡ് – 74
 • കണ്ണൂര്‍ – 35
 • വയനാട് – 04
 • കോഴിക്കോട് 64
 • മലപ്പുറം – 18
 • പാലക്കാട് – 19
 • തൃശൂര്‍ – 05
 • എറണാകുളം – 72
 • ഇടുക്കി – 55
 • കോട്ടയം – 25
 • ആലപ്പുഴ – 20
 • പത്തനംതിട്ട – 64
 • കൊല്ലം – 11

നെഗറ്റീവ് ആയവര്‍, ജില്ലതിരിച്ച്

 • തിരുവനന്തപുരം 11
 • കൊല്ലം 8
 • പത്തനംതിട്ട 19
 • കോട്ടയം 13
 • ഇടുക്കി 3
 • എറണാകുളം 1
 • തൃശൂര്‍ 1
 • മലപ്പുറം 44
 • പാലക്കാട് 53
 • കോഴിക്കോട് 15
 • കണ്ണൂര്‍ 10
 • വയനാട് 1
 • കാസര്‍കോട് 17

602 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് 234 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്.

You May Also Like

Leave a Reply